Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികള്‍ അഭ്യസിക്കേണ്ടത് ദയയുടെ ഭാഷ: ഇ.ടി മുഹമ്മദ് ബഷീര്‍​ എംപി​

et-speech

അജ്മാന്‍​​∙ വര്‍ത്തമാന കാല സാഹചര്യത്തില്‍ വിദ്യാര്‍​ഥികള്‍ അഭ്യസിക്കേണ്ടത് ദയയുടെ ഭാഷയാണെന്നും കണ്ണില്ലാതെ വായിക്കാനും ചെവിയില്ലാതെ കേള്‍ക്കാനും സാധിക്കുന്ന ആ ഭാഷ സഹവര്‍ത്തിത്വത്തിന്റെയും സഹാനുഭൂതിയുടെയും പരിസരങ്ങളില്‍ നിന്നാണ് പഠിക്കേണ്ടതെന്നും ​​മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി​ ​ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ​പറഞ്ഞു. അജ്മാന്‍-പാലക്കാട് ജില്ലാ കെഎംസിസി സംഘടിപ്പിച്ച 'വിജയഗാഥ 2016'ന്റെ പൊതുസമ്മേളനത്തില്‍ ​പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിജ്ഞാനാധിഷ്ഠിതമായ കാലഘട്ടത്തിലാണ് നാം ഇന്നുള്ളത്. കുട്ടികള്‍ അവരുടെ നല്ല ഭാവി മുന്നില്‍ കണ്ട് തിരിച്ചറിവോടെ മുന്നോട്ട് പോയാല്‍ അവരെ തേടി തൊഴിലുടമകള്‍ വരും. സമ്പുഷ്ടമായ ധാതു വിഭവങ്ങളെക്കാളും കാര്‍ഷിക-വ്യാവസായിക ഉല്‍പന്നങ്ങളെക്കാളും മഹത്തായതാണ് വിജ്ഞാനം. കുട്ടികളില്‍ നല്ല മൂല്യങ്ങള്‍ നിക്ഷേപിച്ചു കൊണ്ട് അവരെ മുന്‍നടത്താന്‍ രക്ഷിതാക്കളും അധ്യാപകരും ഉല്‍സുകരാവണമെന്നും അദ്ദേഹം പറഞ്ഞു.

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ വിദ്യാഭ്യാസ സെഷന്‍ ഉദ്ഘാടനം ചെയ്തു. ​​ഹനീഫ് മണ്ണാര്‍ക്കാട് അധ്യക്ഷ​ത വഹിച്ചു. എസ്.വി മുഹമ്മദലി കരിയര്‍ ഗൈഡന്‍സ് ​ക്ലാസ്​നയിച്ചു. മന്‍സൂര്‍​, ഗഫൂർ എന്നിവർ പ്രസംഗിച്ചു.പൊതുസമ്മേളനം അജ്മാന്‍ വിദ്യാഭ്യാസ വകുപ്പ് തലവന്‍ അലി ഖലീഫ അലി ഹാഷിം ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡന്റ് ഷംസുദ്ദീന്‍ ഒറ്റപ്പാലം അധ്യക്ഷത വഹിച്ച യോഗത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന നിര്‍വാഹക സമിതിയംഗം എം.എസ്​.​നാസര്‍​, ​ജില്ലാ സെക്രട്ടറി അസീസ് തൊഴൂക്കര​, ആഷിഖ് കോട്ടോപ്പാടം ​​പ്രസംഗിച്ചു.

 ദുബായ് കെഎംസിസി പ്രസിഡൻ്റ് ​പി.കെ അന്‍വര്‍ നഹ, ഇബ്രാഹിം എളേറ്റില്‍, സൂപ്പി പാതിരിപ്പറ്റ, മജീദ് പന്തല്ലൂര്‍, ​ബീരാവുണ്ണി തൃത്താല, ഖാദര്‍ കൊഴിക്കര തുടങ്ങിയവര്‍ ​പ്രസംഗിച്ചു​. ​വിവിധ മേഖലകളിൽ ശ്രദ്ധനേടിയവരെയും ​കഴിഞ്ഞ അധ്യയന വര്‍ഷം 10, ​പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം വരിച്ച​വരെയും ആദരിച്ചു. ​സാരംഗ് ഓര്‍കസ്ട്രയുടെ ഗാനമേളയുമുണ്ടായിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.