Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുറിവോരം പ്രകാശനം 20ന്

murivoram

ദുബായ് ∙ ദുബായിലെ  മാധ്യമ പ്രവർത്തക വനിതാ വിനോദിൻ്റെ മുറിവോരം എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഈ മാസം 20 ന് വൈകീട്ട് നാലിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കും. തെരുവുകളിൽ അലഞ്ഞു തിരിഞ്ഞ ഒട്ടേറെ അനാഥ ജന്മങ്ങൾക്ക് താങ്ങും തണലുമായിത്തീർന്ന തെരുവോരം മുരുകൻ്റെ ജീവിതകഥയാണ് മുറിവോരം ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് സാമൂഹിക പ്രവർത്തക സന്ധ്യാ പ്രജിന് നൽകിയാണ് പ്രകാശനം.

മുഖ്യമന്ത്രിയുടെ സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയും കവിയും മാധ്യമ പ്രവർത്തകനുമായ പ്രഭാവർമ്മ അധ്യക്ഷത വഹിക്കും. എം.ജി രാജമാണിക്യം, ഡബ്ബിംഗ് ആർട്ടിസ്റ്റും എഴുത്തുകാരിയുമായ ഭാഗ്യലക്ഷ്മി എന്നിവർ മുഖ്യാതിഥികളായിരിക്കും. എംഎൽഎമാരായ ഷാഫി പറമ്പിൽ, ശ്രീ.ഹൈബി ഈഡൻ, ഒ രാജഗോപാൽ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിലെ മറ്റ് 13 ജില്ലകളിലെ തിരഞ്ഞെടുത്ത ഓർഫനേജ് /അഗതിമന്ദിരങ്ങളിലെ കുഞ്ഞുങ്ങളും അമ്മമാരും പുസ്തക പ്രകാശനം നടത്തും. പുസ്തകത്തിൻ്റെ രാജ്യാന്തര പ്രകാശനം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അടുത്ത മാസം മൂന്നിന് വൈകിട്ട് ഏഴരയ്ക്ക് നടക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.