Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി യുവാവ് കുളിക്കുമ്പോൾ കടലിൽ മുങ്ങി മരിച്ചു

malayalee-death നൗഷാദ്

ദുബായ്​∙ ജുമൈറ ബീച്ചില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയ മലയാളി യുവാവ് മുങ്ങിമരിച്ചു. ദുബായ് അല്‍ ബര്‍ഷ ഒന്നില്‍ പ്രവര്‍ത്തിക്കുന്ന റസാഫ ഗ്രോസറിയില്‍ ജീവനക്കാരനായ മലപ്പുറം പുത്തനത്താണി തവളംചിന ചങ്ങനക്കാട്ടില്‍ നൗഷാദ് (28) ആണ് മരിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 3.30​ന് എട്ട് കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കുമ്പോൾ മുങ്ങി അവശനിലയിലായ നൗഷാദിനെ സുഹൃത്തുക്കള്‍ കരകയറ്റുകയായിരുന്നു. ഉടൻ ആംബുലന്‍സിൽ ബര്‍ഷയിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എട്ടു വര്‍ഷമായി റസാഫ ഗ്രോസറിയില്‍ ജോലി ചെയ്തുവരികയായിരുന്നു. കോമുവാണ് നൗഷാദിന്റെ പിതാവ്. മാതാവ്: ആസിയ. മൂന്ന് സഹോദരങ്ങളുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.