Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിനോട് പ്രവാസി മലയാളികളുടെ അപേക്ഷ: ​#കത്തി താഴെ ഇടെടാ

hashtag

​ദുബായ്∙ കണ്ണൂരിന്റെ കണ്ണീരൊപ്പാൻ ഒരു സംഘം പ്രവാസി മലയാളികൾ. പാര്‍ട്ടിയോ പ്രത്യയശാസ്ത്രമോ നോക്കാതെ കണ്ണൂരില്‍ സമാധാനം പുലരുന്നതിനായി, ഇനിയൊരു അക്രമവാര്‍ത്ത കണ്ണൂരില്‍ നിന്ന് കേള്‍ക്കാതിരിക്കാനായി പുതിയൊരു ഹാഷ് ടാഗ് ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും​ വൈറലായി​. മോഹന്‍ ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'കിരീട'ത്തിലെ ഹിറ്റ് സംഭാഷണത്തില്‍ നിന്ന് കടമെടുത്ത #കത്തിതാഴെഇടെടാ എന്ന ഹാഷ് ടാഗോടു കൂടിയ പോസ്റ്റുകളാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെങ്ങും വ്യാപകമായി പ്രചരിക്കുന്നത്.

നീ ഏത് പതാകക്ക് വേണ്ടി പിടഞ്ഞു മരിച്ചാലും നഷ്ടം നിനക്ക് മാത്രം​.​ചിന്ത ഇവിടെ ഉദിക്കട്ടെ​. അക്രമരാഷ്ട്രീയത്തെ എത്രത്തോളം വെറുപ്പോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത് എന്നതി​ൻ്റെ​ തെളിവാണ് ​സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഹാ​ഷ് ടാഗ് പ്രതിഷേധം.​ നൂറുകണക്കിന് പേരുടെ കമൻ്റും ഇതിന് താഴെ പ്രത്യക്ഷപ്പെടുന്നു. അറുംകൊലകളെ രക്തസാക്ഷിത്വമായി കാണരുത്, രക്തസാക്ഷികളല്ല, വിധവകളും അനാഥകളുമാണ് ഉണ്ടാകുന്നത്തുടങ്ങിയ അഭിപ്രായങ്ങളാണ് ഭൂരിഭാഗവും പ്രകടിപ്പിക്കുന്നത്.

ഈ 'കൊല​–​വെറി'​സംസ്കാരം മരിക്കട്ടെ​,​​പാർട്ടി​പതാകക​ൾ​മൃതശരീരങ്ങളെ പൊതിയാതെ കൊടിമരങ്ങളില്‍ മാത്രം പാറികളിക്കട്ടെ​ എന്നും കമൻ്റ് എഴുതിയവരുണ്ട്.​​യുഎഇ സ്വദേശികളും അറബിക്കിൽ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെ കമൻ്റുകൾ നടത്തിയിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.​

മലയാളികളിൽ നിന്ന് വാർത്ത കേട്ടറിഞ്ഞ് നടുക്കം പ്രകടിപ്പിക്കുന്ന അറബി യുവാക്കൾ, ഹാഷ് ടാഗിൽ സ്വയം പങ്കാളികളാവുകയായിരുന്നു. ദുബായിൽ ജോലി ചെയ്യുന്ന നിമേഷ്, വിപിൻ കുമാർ, മുഹമ്മദ് റഫീഖ് എന്നീ മൂവർ സംഘമാണ് #കത്തിതാഴെഇടെടാ പിന്നിൽ. കേരളത്തിലെ സമകാലിക വിഷയങ്ങളിൽ ഇടപെടാറുള്ള ഇവർ നേരത്തെ, പോ മോനെ മോദി, സേവ് മുല്ലപ്പെരിയാർ തുടങ്ങിയ ഹാഷ് ടാഗുകളിലും പങ്കു ചേർന്നിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.