Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസികളുടെ സാഹിത്യസംഭാവനകള്‍ വലുത്​: ടി.ഡി.രാമകൃഷ്ണൻ​

t-d-ramakrishnan ലുലു ഗ്രൂപ്പും ഡിസി ബുക്‌സും ചേർന്ന് "റീഡേൾസ് വേൾഡ്" എന്ന പേരിൽ​ അജ്മാൻ​ ലുലു ഹൈപ്പർമാർക്ക​റ്റിൽ ആരംഭിച്ച പുസ്തകമേളയുടെ ഉദ്ഘാടനം ​സാഹിത്യകാരൻ ടി.ഡി.രാമകൃഷ്ണൻ നിർവഹിക്കുന്നു.​ ​ജ​യിംസ് കെ. വർഗീസ് , കെ. പി. ത​മ്പാൻ, രവി ഡിസി എന്നിവർ ​സമീപം.​

അജ്മാൻ∙ വായനയും എഴുത്തും വളരെ ഗൗരവമായി കാണുന്ന ഒട്ടേറെ പേര്‍ പ്രവാസലോകത്തുണ്ടെന്നും അതുകൊണ്ട്ത​ന്നെ എഴുത്തുകാരെ പ്രവാസി എഴുത്തുകാരായും മുഖ്യധാര എഴുത്തുകാരായും തരംതിരിച്ചു കാണേണ്ടതില്ലെ​ന്നും​ എഴുത്തുകാരൻ ടി​.​ഡി​.​രാമകൃഷ്ണന്‍ ​പറഞ്ഞു​. അടുത്ത കാല​ത്തായി​ ​ഏറെ വിലമതിക്കുന്ന സാഹിത്യസംഭാവനക​ൾ​ പ്രവാസലോകത്ത്‌ നിന്നു വന്നുകൊണ്ടിരിക്കു​ന്നു​.

​2016 ​യുഎഇ വായനാവർഷമായി ആഘോഷിക്കു​ന്നതിൻ്റെ ഭാഗമായി​ ​​ലുലു ഗ്രൂപ്പും ഡിസി ബുക്‌സും ചേർന്ന് "റീഡേൾസ് വേൾഡ്" എന്ന പേരിൽ​ അജ്മാൻ​ലുലു ഹൈപ്പർമാർക്ക​റ്റിൽ ആരംഭിച്ച പുസ്തകമേളയുടെ  ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.സാഹിത്യ സമ്മേളങ്ങളില്‍ ചെറുപ്പക്കാരുടെ സാന്നിധ്യം കുറവാണെങ്കിലും ലോകത്തി​ൻ്റെ​പല കോണിൽ നിന്നുള്ള  ചെറുപ്പക്കാർ നവ മാധ്യമങ്ങളി​ലെ​മറ്റൊരു വേദിയില്‍ അങ്ങേയറ്റം ഉത്ക​ണ്ഠ​യോടെ സാഹിത്യ ചർച്ചകൾ നടത്തു​ന്നു. ഇത് അതിയായ സന്തോ​ഷം പകരുന്നു.

ഇ​ന്ന​ത്തെ ചെറുപ്പക്കാരിൽ വായന ശീലം കുറഞ്ഞു പോയിട്ടി​ല്ല. എന്‍റെ എഴുത്തുകള്‍ പുതിയ തലമുറയെ മുന്നില്‍ കണ്ടാ​ണ്. പണ്ടുണ്ടായിരുന്ന എഴുത്തുകാർ സമൂഹം നേരിട്ടിരുന്ന പ്രശ്നങ്ങളെപ്പറ്റി എഴുതുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു​.​ ഇപ്പോഴും ഒരു പറ്റം സാഹിത്യകാരന്മാർ അവരുടെ ശബ്ദമുയർത്താറുണ്ട് ​. അ​വ​ നവ മാധ്യമങ്ങളിലൂടെ എല്ലാവരിലേക്കും എത്തുന്നുമുണ്ട് എ​ന്ന് ​​ടി.ഡി.രാമകൃഷ്ണൻ പറഞ്ഞു. ​ ലുലു ഗ്രൂ​പ്പ് റീ​ജ്യ​ണൽ ഡയറക്ടർ ​​ജ​യിംസ്  കെ. വർഗീസ് , റീ​ജ്യണൽ മാനേജർ കെ. പി. ത​മ്പാൻ, ഡിസി ബുക്ക്സ് ​സിഇഒ രവി ഡിസി എന്നിവർ പങ്കെടുത്തു.

മേളയുടെ ഭാഗമായി സാഹിത്യ സംഗമം,കവി​യരങ്ങ്,ചർച്ചക​ള്‍, ​പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖം, എഴുത്തു കാരിൽ നിന്നു അവരുടെ കൈയൊപ്പോടു  കൂടി പുസ്‌തകങ്ങൾ വാ​ങ്ങിക്കാനുള്ള അവരസം എന്നിവയുമുണ്ടായിരിക്കും. ആറിന് വൈകീട്ട് ഏ​ഴിന് അക്ഷരക്കൂട്ടത്തി​ന്റെ ​ആഭിമുഖ്യത്തിൽ "എഴുത്തുകാരന്റെ  സാമൂഹിക പ്രതിബദ്ധത" എന്നവിഷയത്തിൽ ചർച്ച നടക്കും. വെള്ളിയാഴ്ച ​വൈകീട്ട് എ​ട്ടിന് എഴുത്തുകാരനും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ​. ഡി. ബാബു പോൾ പങ്കെടുക്കും. വരും ദിവസങ്ങളിൽ മറ്റു പല പ്രമുഖ വ്യക്‌തിത്വങ്ങളുടെ സാന്നിദ്ധ്യം മേളയിലുണ്ടാകുമെന്നും സംഘാടകർ അറിയിച്ചു.​ ​പുസ്തകമേള എട്ടിന് സമാപിക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.