Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഎൻവി ഫൗണ്ടേഷന് ദുബായിൽ തുടക്കമായി

onv ഒഎൻവി ഫൗണ്ടേഷനെക്കുറിച്ച് രാജീവൻ ഒഎൻവി വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുന്നു.

ദുബായ്∙ മലയാളത്തിന് കാൽപനികതയുടെ കാവ്യഭംഗി സമ്മാനിച്ച കവിയും ജ്ഞാനപീഠ ജേതാവുമായ ഒഎൻവി കുറുപ്പിൻ്റെ കലാ സാഹിത്യ സാംസ്കാരിക രംഗത്തെ സംഭാവനകൾ രാജ്യാന്തര തലത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളം ആസ്ഥാമായി ഒഎൻവി ഫൗണ്ടേഷൻ രൂപീകരിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ ഒഎൻവിയുടെ മകൻ രാജീവ് ഒഎൻവി സംഘനടയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഫൗണ്ടേഷന്റെ ലോഗോ പ്രകാശനം രാജീവ് ഒഎൻവിയും ഷാർജ രാജ്യാന്തര പുസ്തകമേളയുടെ എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് അംഗം മോഹൻകുമാറും ചേർന്ന് നിർവഹിച്ചു.

കവിയും ഗാനരചയിതാവും അധ്യാപകനുമെന്ന നിലയിൽ ഒഎൻവി നൽകിയ സംഭാവനകളെ പരിരക്ഷിക്കുക, ഒഎൻവി രചനകളും അദ്ദേഹത്തെക്കുറിച്ചുള്ള സൃഷ്ടികളും ശേഖരിച്ച് പഠനങ്ങൾക്കായി ലഭ്യമാക്കുക, ഒഎൻവി രചനകളെ വിദേശ ഭാഷകളിലേയ്ക്ക് എത്തിക്കുക തുടങ്ങിയവയാണ് ഫൗണ്ടേഷൻ്റെ പ്രധാന ലക്ഷ്യമെന്ന് രാജീവ് ഒഎൻവി പറഞ്ഞു. കൂടാതെ, എല്ലാ വർഷവും രാജ്യാന്തര പുരസ്കാരവും മികച്ച യുവ കവിക്കുള്ള അവാർഡും നൽകുകയും സ്കൂൾ വിദ്യാർഥികൾക്കായി ഒഎൻവി കവിതകളുടെ ആലാപന മത്സരം സംഘടിപ്പിക്കുകയും ചെയ്യും.

ഒഎൻവിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അടുത്തവർഷം ഫെബ്രുവരി 17ന് ദുബായിൽ ആദ്യ പുരസ്കാര സമ്മേളനം നടക്കും.ഭാരവാഹികൾ: എൻ.എസ്.ജ്യോതികുമാർ(ചെയർ), മച്ചിങ്ങൽ രാധാകൃഷ്ണൻ(വൈസ് ചെയ), മോഹൻ ശ്രീധരൻ(സെക്ര), റോബർട്ട് ബെഞ്ചമിൻ(ജോയിൻ്റ് സെക്ര), ആൻ്റണി ജോസഫ്(ട്രഷ). കവയിത്രി സുഗതകുമാരി, ഡോ.ജോര്‍ജ് ഒാണക്കൂർ, പ്രഫ.വി.മധുസൂദനൻനായർ, ഡോ.കെ.ജയകുമാർ, രാജീവ് ഒഎൻവി, കബീർ ജലാലുദ്ദീൻ എന്നിവർ ഉപദേശക സമിതി അംഗങ്ങളാണ്. മച്ചിങ്ങൽ രാധാകൃഷ്ണൻ, മോഹൻ ശ്രീധരൻ, ആൻ്റണി ജോസഫ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. ഫോൺ: 055–568 6600.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.