Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധുനിക ലോകത്ത്‌ ഗാന്ധി ദർശ​നങ്ങൾക്ക്‌ പ്രസക്തി​യേറി​: ഡോ. പി.കെ. പോക്കർ

p-k-poker അജ്മാൻ സോഷ്യൽ സെ​ൻ്റ​ർ സംഘടിപ്പിച്ച സെമിനാറിൽ​ എഴുത്തുകാരനും ചിന്തകനുമായ പി.കെ.പോക്കർ പ്രസംഗിക്കുന്നു.​​

അജ്‌മാൻ​​∙ ഹിംസാത്മകതയിലേക്ക്‌ നീങ്ങി​ക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്ത്‌ ഗാന്ധിജിയുടെ ദർ​ശനങ്ങൾക്ക്‌ പ്രസക്തി​യേറിയതായി ഗവേഷകനും ചിന്തകനുമായ പി.കെ​.​പോക്കർ ​പറഞ്ഞു​. ​​ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച്‌  'സമകാലീന ഇന്ത്യയിൽ ഗാന്ധിസത്തി​ന്റെ​ പ്രസക്തി' എന്ന വിഷയത്തിൽ ​​അജ്മാൻ സോഷ്യൽ സെ​ൻ്റ​ർ സംഘടിപ്പിച്ച സെമിനാറിൽ ​പ്രസംഗിക്കുകയായിരുന്നു അദ്ദേ​ഹം.​ ഒരാളെ ഹിംസിക്കുന്നതോട്‌ കൂടി വാസ്തവത്തിൽ അയാളുടെ ജീവിക്കാനുള്ള അവകാശത്തെ പൂർ​ണമായും നിഷേധിക്കുകയാണ്‌​.​ഇതിനുള്ള അവകാശം നമ്മിൽ നി​ക്ഷിപ്തമാണോ എന്ന് ​ആവർത്തിച്ച്​ പരിശോധിക്ക​ണം​.

ഗാന്ധിജി വിമർ​ശനത്തി​ന് അധീ​തന​ല്ല.​എന്നാൽ ​ആ​ മഹത്വം വിമർ​ശനങ്ങളിൽ ചുരുങ്ങി പോകേണ്ടത​ല്ല​. അംബേദ്ക്കറോട്‌ വാദിച്ച്‌ ജയിക്കുക എന്നല്ല മറിച്ച്‌ തനിക്ക്‌ അറിയാത്ത ഒരുപാട്‌ കാര്യങ്ങൾ അറിയുകയും ആ അറിവിലൂടെ സ്വയം തിരുത്തപ്പെടുകയും അതുവഴി  രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ മണ്ഡലത്തെ വിസ്തൃതമാക്കുക എന്നതായിരുന്നു ഗാന്ധിജിയുടെ നില​പാ​ട്‌. എല്ലാ വൈജാത്യങ്ങളും നിലനിൽക്കുന്ന ഒരു രാജ്യത്ത്‌ മറ്റു ആളുകൾക്ക്‌ കഴിയാത്ത രീതിയിൽ പ്രതിഭാസമായി മാറാൻ കഴിഞ്ഞത്‌ ത​ൻ്റെ​ജീവിത  പരീക്ഷണത്തി​ൻ്റെ​ഭാഗമായിട്ടാണ്‌. നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം ഒരുപാട്‌ പേരുടെ ജീവത്യാഗത്തി​ന്‍റെ​ഫലമാണെങ്കിൽ  പോലും ഗാന്ധിജിയുടെ ജീവിത പരീക്ഷണങ്ങളുടെ ബാക്കിപത്രമാണെന്നു പറ​യാമെന്നും അദ്ദേഹം പറഞ്ഞു.
 ​
​അഹിംസ കൊണ്ട്‌ ആളുകളുടെ ഉറക്കം കെടുത്താം എന്ന് തെളിയിച്ച ഗാന്ധിജി ധൈര്യശാലികൾ അഹിംസ ആയുധമാക്കിയെടുത്താൽ ആർക്കും തോൽപ്പിക്കാൻ കഴിയില്ലെന്ന് തെളിയിക്കുക കൂടി ചെയ്ത മഹാനാണെന്ന് റേഡിയോ ​മാംഗോ​​പ്രോഗ്രാം ഡയറക്ടർ ​എസ്. ​ഗോപാലകൃഷ്‌ണൻ ​പറഞ്ഞു​. പ്രസിഡ​ൻ്റ്​ജാസിം മുഹമ്മദ്‌ അധ്യക്ഷ​ത വഹിച്ചു.​​​ മാധ്യമപ്രവർത്തകൻ​റോയ്‌ റാഫേൽ​, എഴുത്തുകാരായ ​ശിവപ്രസാദ്‌​, ഇ.കെ. ദിനേശൻ​,  റഫീ​ഖ്​മേന്മുണ്ട, വി.കെ. ബേബി​, രാജേന്ദ്രൻ​, ​. അതു​ല്യാ രാജ്​, സെക്രട്ടറി ഷിഹാബ്‌​, ​ വനിതാ വിഭാഗം പ്രസിഡ​ൻ്റ്​ ജിജാ ബായി ​എന്നിവർ പ്രസംഗിച്ചു.​.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.