Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴകിന്റെ അരങ്ങിൽ മനംകവർന്ന് മങ്കമാർ

ponnonakazhcha മലയാളിമങ്ക മൽസരത്തിൽ ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങൾ നേടിയ ആരതി സൂരജ്, സൗമ്യ രാജൻ, കൃഷ്‌ണപ്രിയ അമിത്‌രാജ് എന്നിവർ

ഷാർജ ∙ അഴകും ആത്മവിശ്വാസവും ചുവടുവച്ച മത്സരവേദിയിൽ മങ്കമാർ മലയാളിത്തത്തിന്റെ മനോഹാരിതയായി. 42 മലയാളി മങ്കമാർ അണിനിരന്ന വേദിയിൽ ആതിര സൂരജ് കിരീടം ചൂടിയപ്പോൾ വിജയമുദ്രയായത് ‘ദൗർഭാഗ്യത്തിന്റെ’ പേരുദോഷമുള്ള നമ്പർ 13. പലരും വേണ്ടെന്നു പറഞ്ഞൊഴിഞ്ഞ ചെസ്‌റ്റ് നമ്പർ ചോദിച്ചുവാങ്ങി അരങ്ങിലെത്തിയ ആതിരയെ ഭാഗ്യം അനുഗ്രഹിച്ചു ചൂടിച്ചത് ‘നമ്പർ വൺ’ കിരീടം. സൗമ്യ രാജൻ രണ്ടാംസ്‌ഥാനവും കൃഷ്‌ണപ്രിയ അമിത്‌രാജ് മൂന്നാം സ്‌ഥാനവും നേടി.

ponnonakazhcha-01 മലയാളി മങ്ക മൽസരത്തിൽ ജേതാവായ ആരതി സൂരജിനെ സിനിമാതാരം ദിവ്യപിള്ള കിരീടമണിയിക്കുന്നു. ശ്രീദേവി ഉണ്ണി സമീപം.

ശ്രീദേവി ഉണ്ണി, എസ്.ഗോപാലകൃഷ്‌ണൻ, മുരളി മംഗലത്ത് എന്നിവരായിരുന്നു വിധികർത്താക്കൾ. മത്സരത്തിൽ പങ്കെടുത്ത 42 മങ്കമാരും ഒപ്പത്തിനൊപ്പം മുന്നേറി. ഓരോ ചുവടിലെയും ഭാവത്തിലെയും ആത്മവിശ്വാസവും സദസ്സിനെ അഭിമുഖീകരിക്കുമ്പോഴുള്ള ചലനങ്ങൾ, കുസൃതിച്ചോദ്യങ്ങൾക്കുള്ള ലളിതമായ മറുപടി തുടങ്ങിയവ വിലയിരുത്തി. മലയാളിത്തത്തെക്കുറിച്ചുള്ള സങ്കൽപങ്ങൾ ബോധ്യപ്പെടുത്തുന്നതായിരുന്നു അരങ്ങിലെ പ്രകടനം. സൗന്ദര്യം, വേഷം, ഭാവം, ചലനം, ചോദ്യങ്ങൾക്കുള്ള ഉത്തരം തുടങ്ങിയവ വിലയിരുത്തിയാണു ജേതാവിനെ തിരഞ്ഞെടുത്തത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.