Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം റോഡ് രണ്ടാഴ്ചത്തേക്കു അടച്ചു

Ras ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം റോഡിലെ പ്രവൃത്തി അധികൃതർ പരിശോധിക്കുന്നു.

റാസല്‍ഖൈമ​∙എമിറേറ്റിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം റോഡ് രണ്ടാഴ്ചത്തേക്കു അടച്ചു. ക്ലോക്ക് ടവര്‍ ചത്വരം മുതല്‍ റാസല്‍ഖൈമ പാലത്തിനു അഭുമുഖമായുള്ള  ലുഅ്‌ലുഅ റൗണ്ട് എബൗട്ട് വരേയാണു ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചത്.
നഗരത്തിലെ മാലിനൃനിര്‍മാര്‍ജന സംവിധാനം വിപുലീകരിക്കുന്നതിൻ്റെ  ഭാഗമായാണു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് പൊതുമരാമത്ത് പൊതുമരാമത്ത് വകുപ്പ് തലവന്‍ അഹ്മദ് അല്‍ഹമ്മാദി അറിയിച്ചു.

ഈ മേഖലകളിലൂടെ കടന്നുപോകാന്‍ ബദൽ പാത ഒരുക്കാതെയാണു റോഡ് അടച്ചത്. എമിറേറ്റിലെ സജീവ മേഖലയായി ഗണിക്കുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം റോഡിലെ മലിനജലനിര്‍മാര്‍ജന സംവിധാനവും പുനര്‍നിര്‍മിക്കുന്നുന്നുണ്ട്. എമിറേറ്റിലെ ഇതര മാലിനൃനീക്ക മേഖലകളുമായി ഇവ സംയോജിപ്പിക്കുന്നതിന്‍റെ ഭാഗമായാണു ഗതാഗത നിയന്ത്രണം.

ഇരുദിശകളിലേക്കും മൂന്നുവരിപ്പാതകളുള്ള റോഡ് അടച്ചതിനാല്‍ റാസല്‍ഖൈമ പാലത്തിലേക്കും മത്‌സൃമാര്‍ക്കറ്റിലേക്കുമുള്ള വഴികളാണു അടയും. ഇതുമൂലം വരുംനാളുകളില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.