Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൈവകാർഷിക രംഗത്തെ കള്ളനാണയങ്ങളെ തിരിച്ചറിയണം :സലീം കുമാർ

salimkumar-new യുഎയിലെ വയലും വീടും ഫേസ്ബുക്ക് കൂട്ടായ്മ നടത്തിയ കാ​ർഷികോത്സവത്തിലെ സാംസ്‌കാരിക സംഗമം ​ചലച്ചിത്ര ​നടൻ സലിംകുമാർ ഉദ്‌ഘാടനം ചെയ്യുന്നു.

​ദുബായ് ∙ ജൈവകാർഷിക രംഗത്തുള്ള കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നും യഥാർഥ ജൈവകൃഷി ചെയ്യുന്ന കർഷകരെ കണ്ടെത്തി ആദരിക്കണമെന്നും   ചലച്ചിത്ര നടനും പൊക്കാളി കൃഷിയുടെ പ്രചാരകനുമായ സലിംകുമാർ പറഞ്ഞു.
യു എ യിലെ വയലും വീടും ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ കാർഷികോത്സവത്തിൽ സാംസ്‌കാരിക സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ​അദ്ദേഹം​.

നല്ല കൃഷിക്കാരന് മാത്രമേ നല്ല കലാകാരനാവാൻ സാധിക്കൂ. കൃഷി ചെയ്യുമ്പോൾ കിട്ടുന്ന സംതൃപ്‌തി ഓസ്കാർ അവാർഡ് ലഭിച്ചാൽ പോലും കിട്ടില്ല.​ ​പൊക്കാളി കൃഷി പ്രചരിപ്പിക്കുന്നതിന് കൃത്യമായ പദ്ധതി തയ്യാറാക്കണമെ​ന്നും​ സലീംകുമാർ പറഞ്ഞു.​ ​കാർഷിക സെമിനാർ ഇന്ത്യൻ ഡെപ്യുട്ടി കോൺസൽ ജനറൽ കെ. മുരളീധരൻ ​ഉദ്ഘാ​ടനം ചെയ്തു.

സ്വാമി സംവിധാനന്ദ്, ഗോപു കൊടുങ്ങല്ലൂർ, വിനോദ് നമ്പ്യാർ,​ ബഷീർ തിക്കൊടി എന്നിവർ ​പ്രസംഗിച്ചു​. സൗജന്യ വിത്ത് വിതരണം, ജൈവ വള - ജൈവ കീടനാശിനി വിതരണ ​,​പച്ചക്കറിവിതരണം എന്നിവയും ഉണ്ടായിരുന്നു.​ മികച്ച കർഷകനെ കണ്ടെത്തുന്നതിന് ഫേസ്ബുക്കിലൂടെ നടത്തിയ മത്സരത്തിലെ വിജയി​യായി​ സനീഷ സന്ദീപിനെ പ്രഖ്യാപിച്ചു.​

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.