Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമങ്ങള്‍ ജനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കേണ്ടവ​ർ: ഡോ. ഷംഷീര്‍ വയലില്‍

kuwj കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് നല്‍കിവരുന്ന സമഗ്ര സംഭാവനകള്‍ക്ക് വിപിഎസ് ഗ്രൂപ്പ് സ്ഥാപകനും വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി ചെയര്‍മാനും മാനേജി​ങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലിലിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപഹാരം നല്‍കി ആദരിക്കുന്നു.

കൊച്ചി​​∙ ജനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കേണ്ടവരാണ് മാധ്യമങ്ങളെന്ന് വിപിഎസ് ഗ്രൂപ്പ് സ്ഥാപകനും വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി ചെയര്‍മാനും മാനേജി​ങ്​ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമൂഹത്തില്‍ പൊതുനന്മ നിലനിര്‍ത്തുന്നതിനും വളര്‍ത്തുന്നതിലും സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം അനിവാര്യമാണെന്നും അത് മാധ്യമലോകത്തിന്റെ വലിയ ധര്‍മമാണെന്നും ഡോ. ഷംഷീര്‍ പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് നല്‍കിവരുന്ന സമഗ്ര സംഭാവനകള്‍ക്ക് ഡോ. ഷംഷീറിനെ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപഹാരം നല്‍കി ആദരിച്ചു

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.