Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'തജ്മീല്‍ ഡെന്റൽ സെന്ററിന്' രാജ്യാന്തര അംഗീകാരം

dental വി പി എസ് ഹെല്‍ത്ത് കെയര്‍ ചീഫ് ഓ​പറേറ്റിങ് ഓഫീസര്‍ ക്‌ളൈഡ് എച്ച് ​.​എദര്‍, ​ വേള്‍ഡ് ഹെല്‍ത്ത് ടൂറിസം കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജാദ് അരിദി​ൽ നിന്ന് ​ അവാര്‍ഡ് ​ഏറ്റുവാങ്ങുന്നു.

ദു​ബായ്∙ ആരോഗ്യ പരിപാലന രംഗത്തെ ഗള്‍ഫ് മേഖലയിലെയും ഇന്ത്യയിലെയും പ്രമുഖ കമ്പനിയായ ​​വി പി എസ് ഹെല്‍ത്ത് കെയറി​ന്റെ തജ്മീല്‍ ഡെന്റല്‍ സെന്ററിന് രാജ്യാന്തര പുരസ്‌കാരം. ദു​ബാ​യില്‍ സമാപിച്ച പതിനൊന്നാമത് വേള്‍ഡ് ഹെല്‍ത്ത് കോണ്‍ഗ്രസിലാണ് ഡെന്റല്‍ സെന്റര്‍ ഓഫ് ദി ഇയര്‍ എന്ന രാജ്യാന്തര അംഗീകാരത്തിന് തജ്മീല്‍ തിരഞ്ഞെടുക്കപ്പെട്ടത്.

വിപിഎസ് ഹെല്‍ത്ത് കെയര്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ക്‌ളൈഡ് എച്ച് .​എദര്‍ ​ വേള്‍ഡ് ഹെല്‍ത്ത് ടൂറിസം കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജാദ് അരിദി​ൽ നിന്ന് ​അവാര്‍ഡ് ​ഏറ്റുവാങ്ങി. മെഡിക്കല്‍ ടൂറിസം രംഗത്ത് മികവ് തെളിയിക്കുന്നവരെ കണ്ടെത്താനാണ് ഈ രാജ്യാന്തര അവാര്‍ഡ് നല്‍കി വരുന്നത്. ​ രാജ്യാന്തര അംഗീകാരം വലിയ ആദരവും ഉത്തരവാദി​ത്തവുമായി കാണുന്നുവെന്ന് വി പി എസ് ഹെല്‍ത്ത് കെയര്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

ദുബായ് ഹെല്‍ത്ത് റെഗുലേഷന്‍ ആന്‍ഡ് മെഡിക്കല്‍ ടൂറിസം കോണ്‍ഫറന്‍സിന്റെ ഭാഗമായിട്ടായിരുന്നു അവാര്‍ഡ് ദാനം. മികച്ച ദന്തസംരക്ഷണം ലക്ഷ്യമിട്ട് ഏറ്റവും അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ, സ്‌റ്റേറ്റ് ഓഫ് ആര്‍ട് രീതിയിലാണ് തജ്മീലിന്റെ ഓരോ സെന്ററുകളും  പ്രവര്‍ത്തിക്കുന്നത്. അബുദാബിയിലെ അല്‍ റൗദ, അല്‍ദാര്‍ ഹെഡ് ക്വാട്ടേഴ്‌സ് , അല്‍ ഷഹാമ എമിറേറ്റ്‌സ് പാര്‍ക്ക് സൂ എന്നിവിടങ്ങളിലാണ് നിലവില്‍ തജ്മീല്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.