Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹിഷ്‌ണുതയിലൂടെ യുഎഇ ലോകത്തിന് മാതൃക: ഷെയ്‌ഖ ലുബ്‌ന

ദുബായ്∙ സഹിഷ്‌ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന യുഎഇ ലോകചരിത്രത്തിൽ പുതിയ അധ്യായം രചിക്കുകയാണെന്ന് സഹിഷ്‌ണുതാകാര്യ സഹമന്ത്രി ഷെയ്‌ഖ ലുബ്‌ന ബിൻത് ഖാലിദ് അൽ ഖാസിമി. രാഷ്‌ട്രപിതാവ് ഷെയ്‌ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ പഠിപ്പിച്ച ജീവിതമൂല്യങ്ങളാണ് രാജ്യം പിന്തുടരുന്നത്. സഹിഷ്‌ണുതയ്‌ക്കും സമാധാനത്തിനും നിലകൊള്ളുന്ന രാജ്യമാണ് യുഎഇ എന്നും ദുബായ് മീഡിയാ ഓഫിസ് സംഘടിപ്പിച്ച മീറ്റ് ദ് ലീഡർ പരിപാടിയിൽ ചൂണ്ടിക്കാട്ടി.

ഭീകരതയ്‌ക്കും വംശീയതയ്‌ക്കും കലാപത്തിനും എതിരെ നിലകൊള്ളുന്ന രാജ്യമാണ് യുഎഇ. ഇസ്‌ലാമിന്റെ മഹത്തായ സന്ദേശം ഉയർത്തിപ്പിടിക്കുന്നു. സ്‌നേഹത്തിന്റെയും സത്യത്തിന്റെയും ഈ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കാൻ കഴിയണം.

പ്രസിഡന്റ് ഷെയ്‌ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ്‌പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ നേതൃത്വത്തിൽ ഇതിനായി ഊർജിതശ്രമങ്ങൾ നടത്തുന്നു. യുഎഇ വിഷൻ 2021ന്റെ ഭാഗമായി സഹിഷ്‌ണുതയുടെ സന്ദേശം പ്രചരിപ്പിക്കാൻ ദേശീയ കർമപരിപാടിക്ക് തുടക്കമായിട്ടുണ്ടെന്നും പറഞ്ഞു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.