Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുവപ്പ് സിഗ്നൽ ചാടിയ കാർ ട്രാമിലിടിച്ചു; ഒരു മാസം തടവും 3,000 ദിർഹം പിഴയും

tram

ദുബായ്∙ ചുവപ്പ് സിഗ്നൽ ചാടിയ കാർ ട്രാമിൽ ഇടിച്ചതിനെ തുടർന്ന് ‍‍ഡ്രൈവർക്ക് ദുബായ് കോടതി ഒരു മാസം തടവും 3,000 ദിർഹം പിഴയും വിധിച്ചു. അൽ സുഫൂഹിൽ നടന്ന അപകടത്തെ തുടർന്ന് ​ഇൗ സ്ഥലത്ത് ഏറെ നേരം ട്രാഫിക് ജാം അനുഭവപ്പെട്ടിരുന്നു.​ 43കാരനായ അറബ് സ്വദേശിയാണ് അപകടമുണ്ടാക്കിയത്.​ ഇയാളുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കുകയും ചെയ്തു.

മറ്റുള്ളവരുടെ ജീവന് ഭീഷണിയുണ്ടാകും വിധം അശ്രദ്ധയോടെയായിരുന്നു ഇയാൾ കാറോടിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി ദുബായ് ട്രാഫിക് പബ്ലിക് പ്രോസിക്യൂഷൻ തലവൻ പ്രോസിക്യൂറ്റർ ജനറൽ സലാഹ് ബു ഫറൂഷ പറഞ്ഞു. ഇൗ വർഷം മാർച്ചിൽ ഒരു ഏഷ്യക്കാരനും സമാന രീതിയിലുള്ള അപകടത്തെ തുടർന്ന് പിഴ ലഭിച്ചിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.