Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേതന കുടിശ്ശിക: കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി

labour

അബുദാബി​∙ യുഎഇയില്‍ തൊഴിലാളികളുടെ വേതനം കുടിശ്ശിക വരുത്തുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി. 16 ദിവസത്തില്‍ അധികം വേതനം വൈകിപ്പിക്കുന്ന കമ്പനികള്‍ക്കു പുതിയ വീസ നല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചു. തൊഴിലാളികളുടെ അക്കൗണ്ടിലേക്കു സമയബന്ധിതമായി ശമ്പളം ട്രാന്‍സ്ഫര്‍ ചെയ്തിരിക്കണമെന്ന് സ്വദേശിവല്‍ക്കരണ, മാനവവിഭവശേഷി മന്ത്രലയ അധികൃതര്‍ നിര്‍ദേശിച്ചു. ഇതു ലംഘിക്കുന്ന കമ്പനികളുടെ വീസാ അപേക്ഷകള്‍ മന്ത്രാലയം സ്വീകരിക്കുകയില്ല. 

പുതിയ മന്ത്രാലയ നിര്‍ദേശത്തിനു അനുസരിച്ചു വേതന സുരക്ഷാ പദ്ധതിയിലും  ഭേദഗതി വരുത്തും.തൊഴില്‍ കരാര്‍ പ്രകാരമുള്ള വേതനം തൊഴിലാളികള്‍ക്കു കൈമാറുന്നതില്‍ വീഴ്ചവരുത്തരുത്. കരാര്‍ അനുസരിച്ചു വേതനം നല്‍കേണ്ട ദിവസം മുതലാണു രണ്ടാഴ്ച കണക്കാക്കുക. ആദ്യത്തെ പത്തുദിവസത്തിനകം വേതനം നല്‍കാത്ത സ്ഥാപനങ്ങള്‍ ശമ്പളകുടിശ്ശികയാക്കിയതായി കണക്കാക്കി താക്കീതു നല്‍കും. കൂടാതെ പതിനാറ് ദിവസം പിന്നിട്ടിട്ടും തൊഴിലാളികള്‍ വേതനം കൈപററിയിട്ടില്ലെങ്കില്‍ കമ്പനികള്‍ക്കു വീസ നല്‍കില്ലെന്നും മന്ത്രാലയ അധികൃതര്‍ അറിയിച്ചു.

ഒരുമാസം കഴിഞ്ഞിട്ടും വേതന കൈമാററത്തിനു കമ്പനികള്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കമ്പനിയുടെ ഫയല്‍ കൂടുതല്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്കു  നീക്കും. ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുടെ വേതനമാണു കുടിശ്ശികയാക്കിയതെങ്കില്‍ സ്‌പോണ്‍സറുടെ മററു സ്ഥാപനങ്ങുടെ വീസാ അപേക്ഷകളും നിരസിക്കുമെന്ന് 2013 ലെ 703-ാം നമ്പര്‍ മന്ത്രിസഭാ വിജ്ഞാപനം ചൂണ്ടിക്കാട്ടി അധികൃതര്‍ പറഞ്ഞു.

ശമ്പളം നല്‍കാന്‍ കാലതാമസം വരുത്തുന്ന സ്ഥാപനങ്ങളെ താണ പട്ടികയിലാക്കി തരംതാഴ്ത്തും. ആവശൃമെങ്കില്‍ ശമ്പളം ലഭിക്കാത്ത  തൊഴിലാളികള്‍ക്കു മററു സ്ഥാപനങ്ങളിലേക്കു വീസാമാററം നല്‍കാനും മന്ത്രലയം സന്നദ്ധമായിരിക്കും. രണ്ടുമാസം വരെ ശമ്പളം കുടിശ്ശികയാക്കുകയാണെങ്കില്‍ കമ്പനിയെ പിഴചുമത്തിയാണു ശിക്ഷിക്കുക. മന്ത്രാലയത്തിൻ്റെ വേതന സുരക്ഷാ പദ്ധതിയില്‍ പങ്കാളികളാത്ത കമ്പനികളുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പരിശോധനയില്‍ തൊഴിലാളികള്‍ക്കു അവകാശങ്ങള്‍ ലഭിച്ചു

സ്വദേശിവല്‍ക്കരണ, മാനവവിഭവശേഷി മന്ത്രാലയ ഉദേൃാഗസ്ഥര്‍ ഈ വര്‍ഷം നടത്തിയ പരിശോധനയില്‍ 10500 തൊഴിലാളികള്‍ക്കു അവരുടെ തൊഴിലവകാശങ്ങള്‍ കൈപററാനായി. ഈ വര്‍ഷം സെപ്‌ററംബര്‍ വരെ നടത്തിയ പരിശോധനയിലാണു പരാതിക്കാരുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായത്. വിവിധ എമിറേററുകളിലുള്ള തൊഴിലിടങ്ങള്‍, ലേബര്‍ കൃാംപുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഉദേൃാഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കിയതായി പരിശോധനവകുപ്പ് തലവന്‍ മാഹിര്‍ അല്‍ഔബദ് പറഞ്ഞു. 

തൊഴില്‍ അവകാശങ്ങള്‍ നല്‍കാത്തതു സംബന്ധിച്ചു 122 പരാതികളാണു അധികൃതര്‍ക്കു  ലഭിച്ചത്.  ശമ്പളം നല്‍കാതിരിക്കുക, ഓവര്‍ടൈം ജോലിക്കു അധികവേതനം കൊടുക്കാതിരിക്കുക, ഔദ്യോഗിക അവധിദിവസങ്ങളില്‍ പണിയെടുത്തിട്ടും വേതനം നല്‍കാതിരിക്കുക തുടങ്ങിയ പരാതികളിലാണു പരിശോധന ഉദ്യോഗസ്ഥരുടെ ഇടപാടിലൂടെ പരിഹാരമായത്.പരാതികള്‍ സ്വീകരിച്ച ഉദേൃാഗസ്ഥര്‍ കമ്പനിയുടമകള്‍ക്കു പ്രശ്‌നപരിഹാരത്തിനു സാവകാശം നല്‍കുകയാണു ചെയ്തത്. 

നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയ നടപടികളുണ്ടാകുമെന്ന് നോട്ടീസ് നല്‍കിയിരുന്നതായി മാഹിര്‍ പറഞ്ഞു.മന്ത്രാലയത്തിനു കീഴില്‍ 12 വിഭാഗമായാണു ഉദേൃാഗസ്ഥര്‍ പരിശോധന തുടങ്ങിയത്. തൊഴിലാളികള്‍ക്കു തൊഴില്‍ അവബോധമുണ്ടാക്കാനും പരിശോധനകളിലൂടെ സാധിച്ചു. കമ്പനികള്‍  ഒരുക്കിയ താമസയിടങ്ങളിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കമ്പനിയുടമകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. 4.9 ലക്ഷം തൊഴിലാളികള്‍ക്കു   മന്ത്രാലയത്തിന്റെ തൊഴില്‍ പരിശോധനകള്‍ പ്രയോജനപ്പെട്ടതായി മാഹിര്‍ അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.