Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂനതയുള്ള മൊബൈൽ ഫോണുകളുടെ പണം തിരിച്ചു നൽകുന്നില്ലെന്ന് പരാതി

ദുബായ്​∙ യുഎഇയിലെ സാംസങ് കമ്പനി ഏജന്‍സികള്‍ നൃൂനതയുള്ള മൊബൈല്‍ ഫോണുകളുടെ പണം തിരിച്ചു നല്‍കുന്നില്ലെന്ന് പരാതി. സാംസങ്‌ നോട്ട് –7 മൊബൈല്‍ ഫോണ്‍ വാങ്ങിയവരുടെ പണമാണു ഏജന്‍സികള്‍ തിരിച്ചുനല്‍കാന്‍ വിമുഖത കാണിക്കുന്നത് പണം മടക്കിനല്‍കുകയോ ഉപയോക്താവിനു സമ്മതമെങ്കില്‍ സാംസങ് കമ്പനിയുടെ പുതിയ ഫോണ്‍ നല്‍കുകയോ ചെയ്യാമെന്നാണു കമ്പനി സാമ്പത്തിക മന്ത്രാലയവുമായി യോജിപ്പിലെത്തിയത്. കരാര്‍ അനുസരിച്ചു ഫോണ്‍ വിലയായി 2999 ദിര്‍ഹം  ഉടമകള്‍ക്കു   തിരിച്ചുനല്‍കണം.

കമ്പനിയുടെ മറ്റൊരു ഫോണ്‍ വാങ്ങാനാണു താല്‍പരൃമെങ്കില്‍ വിലയിലുള്ള ബാക്കിതുക തിരിച്ചു നല്‍കും. യുഎഇയിലെ വിവിധ വൃാപാര സ്ഥാപനങ്ങളില്‍ ഫോണ്‍ തിരിച്ചുവാങ്ങുന്നതിനുള്ള കൗണ്ടറുകളുണ്ടാകുമെന്നാണു മന്ത്രാലയത്തെ കമ്പനിയധികൃതര്‍ അറിയിച്ചിരുന്നു. പണം നല്‍കുക അല്ലെങ്കില്‍ കമ്പനിയുടെ നൃൂനതയില്ലാത്ത മറ്റൊരു ഉല്‍പന്നം നല്‍കുക എന്നിങ്ങനെയാണു സാമ്പത്തിക മന്ത്രാലയവുമായി ധാരണയിലെത്തിയതെന്നു അധികൃതര്‍ വൃക്തമാക്കി. ഈയാഴ്ച മുതല്‍ ഉപയോക്താക്കള്‍ക്കു നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു അറിയിപ്പ്.  

കമ്പനിയും സാമ്പത്തിക അധികൃതരും നഷ്ടപരിഹാര കാരൃത്തില്‍ യോജിപ്പിലെത്തിയെങ്കിലും കമ്പനി   ഏജന്‍സികള്‍ പണം തിരിച്ചു നല്‍കാന്‍ വിസമ്മതിക്കുകയാണെന്നാണു ജനങ്ങളുടെ പരാതി. അബുദാബിയിലുള്ള മുഹമ്മദ് സിയാദ എന്നയാള്‍ നേരത്തെ വാങ്ങിയ സാംസങ് നോട്ട് സെവന്‍ തിരിച്ചു നല്‍കാന്‍ ഏജന്‍സിയെ സമീപിച്ചപ്പോള്‍ പണം മടക്കിത്തരാന്‍ നിര്‍വാഹമില്ലെന്നായിരുന്നു മറുപടി. കമ്പനി ഇതുസംബന്ധിച്ചു വൃക്തമായി മാര്‍ഗനിര്‍ദേശം നല്‍കിയിട്ടില്ല.  

പണം തിരിച്ചുവേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ദുബായിലെ കമ്പനിയുടെ ആസ്ഥാനത്തു പോകാനാണു ഏജന്‍സികള്‍ ആവശൃപ്പെട്ടത്. ഇതനുസരിചച്ചു ദുബായിലെ കമ്പനിയെ സമീപിച്ച മുഹമ്മദ് സിയാദിനു നിരാശായിരുന്നു ഫലം. പണം തിരിച്ചു നല്‍കാന്‍ സാധിക്കില്ല, ഇതുസംബന്ധിച്ചുള്ള കമ്പനിയുടെ അറിയിപ്പ് ഈയാഴ്ചയുണ്ടാകമെന്ന് അറിയിച്ചു മുഹമ്മദിനെ തിരിച്ചയച്ചു.   

വാങ്ങിയ ഗാലക്‌സി മൊബൈലുമായി ഒരു ഏജന്‍സികളെ സമീപിക്കുമ്പോള്‍ മറ്റു ഏജന്‍സികളെ സമീപിക്കാനാണു നിര്‍ദേശിക്കുന്നതെന്ന് അബുദാബിയില്‍ നിന്ന് ഫോണ്‍ വാങ്ങിയ ഒരു വനിതയും പറഞ്ഞു.  ഇതു വിശ്വസിച്ചു ഏജന്‍സികള്‍ മാറിക്കയറിയിട്ടും ഫോണ്‍ മാറ്റാനായില്ല. കമ്പനിയകളും ഏജന്‍സികളും കൈമലര്‍ത്തുന്നതിനാല്‍ വാങ്ങിയഫോണുമായി നട്ടംതിരിയുകയാണു സാംസങ് നോട്ട് സെവന്‍ ഉടമകള്‍.


കമ്പനിയുല്‍പന്നങ്ങള്‍ വിററതുസംബന്ധിച്ചു കമ്പനി പഠനം നടത്തുകയാണ്. സാധനങ്ങള്‍ വാങ്ങിയവര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ചു ഉടന്‍ കമ്പനി വിജ്ഞാപനം പുറത്തിറക്കുമെന്ന് വിശ്വസിപ്പിച്ചാണു നൃൂനതയുള്ള ഉല്‍പന്നം വാങ്ങിയവരെ കമ്പനിയും ഏജന്‍സികളും തിരിച്ചയക്കുന്നത്. ഫോണ്‍ വാങ്ങിയവരെ നഷ്ടപരിഹാരം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വിളിച്ചറിയിക്കുമെന്നും പറയുന്നു.

സാമ്പത്തിക മന്ത്രാലയവുമായുണ്ടാക്കിയ ധാരണപ്രകാരം കമ്പനി ഉല്‍പന്നങ്ങള്‍ തിരിച്ചു വാങ്ങുന്നതിനുള്ള എമിറേറ്റുകളിലെ കൗണ്ടറുകള്‍ ഈയാഴ്ച തീരുമാനിക്കുമെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ തലവന്‍ ഡോ.ഹാശിം അല്‍നുഐമി അറിയിച്ചു. സാംസങ് കമ്പനിയുമായി സഹകരിച്ചു സാമ്പത്തിക മന്ത്രാലം ഇതുസംബന്ധിച്ചുള്ള അറിയിപ്പ് പുറത്തിറക്കും. ഒരുലക്ഷം സാംസങ് നോട്ട് സെവന്‍ വിറ്റഴിച്ചതിനാല്‍ ഇതുമുഴുവന്‍ മാററിയെടുക്കാന്‍ സാവകാശം വേണ്ടിവരുമെന്ന് അല്‍നുഐമിയും അഭിപ്രായപ്പെട്ടു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.