Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യാന്തര സഹിഷ്ണുതാ ദിനാഘോഷം: യുഎഇ വിമന്‍സ് യൂണിയന്‍ പങ്കെടുക്കും

tolerance

അബുദാബി∙ ജനറല്‍ വിമന്‍സ് യൂണിയന്‍ അടുത്തമാസം 16ന് രാജ്യാന്തര സഹിഷ്ണുതാ ദിനാഘോഷത്തില്‍ പങ്കെടുക്കുമെന്ന് ജനറല്‍ ഡയറക്ടര്‍ നൂറ ഖലീഫാ അല്‍ സുവൈദി അറിയിച്ചു. യുഎഇ സഹിഷ്ണുതാ സഹ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിലാണ് രാജ്യാന്തര സഹിഷ്ണുതാ ദിനാഘോഷം നടക്കുക.

ജനറല്‍ വിമന്‍സ് യൂണിയന്‍ ചെയര്‍പേഴ്‌സണും കുടുംബ വികസന ഫൗണ്ടേഷന്‍ സുപ്രീം ചെയര്‍വിമണും മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡ് സുപ്രീം കൗണ്‍സില്‍  പ്രസിഡന്റുമായ ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറഖ് സ്ത്രീകളുടെ പുരോഗതി എടുത്തുകാണിക്കുന്ന സംഭവങ്ങളിലെല്ലാം പങ്കാളിത്തം ഉറപ്പാക്കാന്‍ നിര്‍ദ്ദേശിക്കാറുള്ളതായും നൂറ അല്‍ സുവൈദി പറഞ്ഞു.

യുഎഇ നേതൃത്വം സഹിഷ്ണുത കൈവരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. പ്രത്യേകിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രാജ്യാന്തര സഹിഷ്ണുതാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതിനും സഹിഷ്ണുതക്ക് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അവാര്‍ഡ് പ്രഖ്യാപിച്ചതിനും ശേഷം കൂടുതല്‍ പ്രതിജ്ഞാബദ്ധമായതായും അവര്‍ ചൂണ്ടിക്കാട്ടി. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.