Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യയുടെ മഹോത്സവമായി മലയാള മനോരമ വിദ്യാരംഭം

vidhyarambham-dubai-malayala-manoram01

ദുബായ്∙ ഇന്ത്യക്കു വെളിയില്‍ മലയാള മനോരമയൊരുക്കിയ വിദ്യാരംഭം മലയാളത്തിൻ്റെ മഹോല്‍സവമായി. കേരളത്തനിമയോടെ സംഘടിപ്പിച്ച ചടങ്ങ് മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയ്ക്കും വേദിയായി.

vidhyarambham-dubai-malayala-manoram02 മലയാള മനോരമ ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ സംഘടിപ്പിച്ച വിദ്യാരംഭത്തിൽ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നുനൽകുന്നു.

ഇതു രണ്ടാം തവണയാണ് ദുബായിൽ മനോരമ എഴുത്തിനിരുത്ത് ഒരുക്കിയത്. യുഎഇയിലെ ഏഴ് എമിറേറ്റുകളില്‍ നിന്നായി 220 കുരുന്നുകളാണ് അറിവിന്റെ ആദ്യക്ഷരം കുറിച്ചത്. ഇതിൽ ആറ് ഇരട്ടകളുമുണ്ടായിരുന്നു.

vidhyarambham-dubai-malayala-manoram03 മലയാള മനോരമ ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ സംഘടിപ്പിച്ച വിദ്യാരംഭത്തിൽ ഇന്ത്യൻ ഡെപ്യുട്ടി കോൺസൽ ജനറൽ കെ.മുരളീധരൻ കുട്ടിക്ക് ആദ്യാക്ഷരം പകർന്നുനൽകുന്നു.

ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പ്രൗഢോജ്വല വേദിയില്‍ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ദുബായിലെ ഇന്ത്യൻ ഡെപ്യുട്ടി കോൺസൽ ജനറൽ കെ.മുരളീധരൻ, മലയാള മനോരമ അസോഷ്യേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം എന്നിവര്‍ ഗുരുക്കന്മാരായി.

vidhyarambham-dubai-malayala-manoram04 മലയാള മനോരമ ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ സംഘടിപ്പിച്ച വിദ്യാരംഭത്തിൽ മലയാള മനോരമ അസോഷ്യേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം കുട്ടിക്ക് ആദ്യാക്ഷരം പകർന്നുനൽകുന്നു.

രാവിലെ ആറിനാണ് വിദ്യാരംഭത്തിനു തുടക്കമായത്. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യാത്തവരും കുട്ടികളുമായി ഓടിയെത്തി. ഓരോരുത്തര്‍ക്കുമുള്ള സമയം മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും പുലർച്ചെ അഞ്ചിന് മുൻപേ കുട്ടികളുമായി മാതാപിതാക്കൾ ഇന്ത്യൻ കോൺസുലേറ്റിലെത്തിയിരുന്നു.

ആറോടെ കോണ്‍സുലേറ്റും പരിസരവും നിറഞ്ഞുകവിഞ്ഞ് ഉല്‍സവപ്രതീതിയായി. അക്ഷരമാധുര്യത്തിനൊപ്പം കൈനിറയെ സമ്മാനങ്ങളും മധുരവുമായാണ് കുട്ടികള്‍ മടങ്ങിയത്.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.