Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീസാ തട്ടിപ്പ്: ജോലി നൽകാമെന്ന് യുഎഇയിലെ ഏജന്റ്; പകുതി പേർ നിരസിച്ചു

visa-fraud

ഷാർജ​∙ ​തൊഴിൽ‌–വീസാ തട്ടിപ്പിൽപ്പെട്ടു യുഎഇയിലെത്തി​ പെരുവഴിയിലാ​യ 14 മലയാളി യുവാക്കൾ​ക്ക് ജോലി ​നൽകാമെന്ന് യുഎഇയിലെ ഏജൻ്റ്. എന്നാൽ, ഇതിനു തയാറല്ലെന്നു യുവാക്കളിൽ പകുതി പേർ അറിയിച്ചതിനാൽ‌ പ്രശ്നപരിഹാരമായില്ല. ​ഇതിനിടെ, കുറച്ചു പേർക്ക് ജോലി നൽകാൻ റാസൽഖൈമയിലെ മലയാളി ബിസിനസുകാരനും മുന്നോട്ട് വന്നു.

​മലപ്പുറം പെരിന്തൽമണ്ണയിലെ ഒരു ട്രാവൽസ് മുഖേന തിങ്കളാഴ്ച ഉച്ചയോടെയാണ് വയനാട് സ്വദേശികളായ സുഹൈൽ, അലി, ഉനൈസ്, ജിനേഷ്, ഒറ്റപ്പാലം സ്വദേശികളായ സലാം, നൗഫൽ, വണ്ടൂർ സ്വദേശി ശിവൻ, ഒതുക്കുങ്ങൽ സ്വദേശി ജാഫർ, നിലമ്പൂർ സ്വദേശികളായ ഷാജഹാൻ, പ്രജീഷ്, ചെറാട് സ്വദേശി അജി, ലിബീഷ്, കരിം, തിരൂരങ്ങാടി സ്വദേശി ജംഷാദ് എന്നിവർ ​യുഎഇയിലെത്തിയത്. ഷാർജയിലെ ഒരു പ്രമുഖ ഹൈപ്പർമാർക്കറ്റിന്റെ കാറ്ററിങ് വിഭാഗത്തിൽ സഹായികളുടെ തസ്തികയില്‍ ജോലി​ ​വാഗ്ദാനം നൽകിയാണ് ​ഒന്നര ലക്ഷ’ത്തിലേറെ രൂപ കൈപ്പറ്റി ​ഇവരെ ​ടൂറിസ്റ്റ് വീസയിൽ പറഞ്ഞയച്ചത്. ദുബാ​യ് വിമാനത്താവളത്തിൽ നിന്നു​​ കൂട്ടിക്കൊണ്ടുപോകാൻ ആരുമെത്താത്തതിനെ തുടർന്ന് സ്വയം ടാക്സി പിടിച്ച് ഷാർജയിലെത്തിയ യുവാക്കൾ ഭക്ഷണമോ, താമസ സൗകര്യമോ ഇല്ലാതെ ഒരു പകലും രാത്രിയും തെരുവോരത്ത് കഴിച്ചുകൂട്ടേണ്ടി വന്നു. ഇവരെ പിന്നീട് പ്രവാസി ഇന്ത്യാ പ്രവർത്തകർ ഏറ്റെടുത്തു.

​മലയാളി യുവാക്കൾ വഴിയാധാരമായ മനോരമ വാർത്തയെ തുടർന്ന് ​സംഭവം ​നാട്ടിൽ ​വിവാദമാ​വുകയും പെരിന്തൽമണ്ണയിലെ ട്രാവൽസുകാരെ ​യുവാക്കളുടെ കുടുംബാംഗങ്ങൾ സമീപി​ക്കുകയും ചെയ്തു. ​ഏജന്റിൽ നിന്ന് ടൂറിസ്റ്റ് വീസ, വിമാന ടിക്കറ്റ് എന്നിവ ഒഴിച്ചുള്ള ബാക്കി തുകയ്ക്ക് ചെക്ക് ഒപ്പിട്ടു വാങ്ങി​ച്ചു. ഇതിനിടെ പ്രവാസി ഇന്ത്യാ പ്രവർത്തകർ യുഎഇയിലെ ഏജൻ്റുമാരെ കണ്ടെത്തി ​പ്രശ്നം ചർച്ച നടത്തി.​ നാട്ടിലെ ഏജൻ്റുമാരുമായി തങ്ങൾക്ക് ബന്ധമില്ലെന്നും തങ്ങൾ ടൂറിസ്റ്റ് വീസയുടെ തുക മാത്രമേ വാങ്ങിയിട്ടുള്ളൂ എന്നുമാണ് ഇവിടെയുള്ളവരുടെ നിലപാട്. ​നേരത്തെ വാഗ്ദാനം ചെയ്തതിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ വേതനത്തി​ലാണ് ​​ഏജന്റുമാർ​ ജോലി വാഗ്ദാനം ചെയ്തത്. ​​അതിനാൽ ​പകുതി പേരും ഇ​ത് നിരസിക്കുകയാണെന്ന് പ്രവാസി ഇന്ത്യ പ്രതിനിധി സക്കറിയ മനോരമയോട് പറഞ്ഞു. ഇതിനിടെയാണ് മറ്റു ചില ബിസിനസുകാർ ജോലി വാഗ്ദാനവുമായി എത്തിയിട്ടുള്ളത്. ഇവരുമായും ചർച്ച നടന്നുവരുന്നു.​ പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.​ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.