Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സേവനത്തിലൂടെ സ്ത്രീ ശാക്തീകര​ണം: പ്രവാസി ശ്രീ പദ്ധതി​ക്ക്​ തുടക്കമായി

pravasi-sree ​​പ്രവാസി​ ശ്രീ പദ്ധതിയുടെ ഷാർജതല പ്രവർത്തനോദ്ഘാടനം പ്രവാസി​ ഇന്ത്യ യു എ ഇ വൈസ് പ്രസിഡന്റ് ബുനൈസ് ഖാസിം ​ഉദ്ഘാടനം ചെയ്യുന്നു.

ഷാർജ​​ ∙ സേവന രംഗത്ത് സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ സ്ത്രീ ശാക്തീകരണം സാധ്യമാക്കണമെന്ന് ​​പ്രവാസി ഇന്ത്യ യുഎഇ  വൈസ് പ്രസിഡന്റ് ബുനൈസ് ഖാസിം പറഞ്ഞു . "പ്രവാസി ശ്രീ" ​​ഷാർജ എമിറേറ്റ്സ്തല പ്രവർത്തനോദ്ഘാടനം നിർവ്വഹി​ക്കുകയായിരുന്നു അദ്ദേഹം. അക്കാദമികവും സാങ്കേതികവുമായി ഏറെ കഴിവുകളുള്ള  പ്രവാസി വീട്ടമ്മമാരുടെ സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക എന്നതാണ് "പ്രവാസി ശ്രീ"​യുടെ ലക്‌ഷ്യം.  ​

 പ്രസിഡന്റ് സക്കറിയ അധ്യക്ഷത വഹിച്ചു.​ 

പ്രവാസി ഇന്ത്യയുടെ "പാഴാക്കരുത് ഈ പ്രവാസം" ​ക്യാംപെയിനോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണം   ലക്‌ഷ്യം ​വച്ചാണ് "പ്രവാസി ശ്രീ" പദ്ധതി  പ്രഖ്യാപിക്കപ്പെട്ടത്. പ്രവാസി ഇന്ത്യ യു എ ഇ  വൈസ് പ്രസിഡ​ൻ്റ്​  റോസി പദ്ധതി  വിശദീകരിച്ചു. സ്ത്രീകൾ  പ്രവാസലോകത്തു കേവലം വിശ്രമ ജീവിതം നയിക്കുന്ന സാഹചര്യം ഒഴിവാക്കി സമൂഹത്തിന്റെ നിർമ്മാണ പ്രക്രിയയിൽ സജീവ പങ്കാളിത്തം വഹിക്കുന്നവരാകണമെന്നും ​അവ​ർ പറഞ്ഞു .  ബിസിനസ് സംരംഭങ്ങൾ, കൾച്ചറൽ കമ്മിറ്റി തുടങ്ങിയ ആശയങ്ങളും ഈ കൂട്ടായ്മ മുന്നോട്ട് ​വയ്​ക്കുന്നു.

 ​​മൃതശരീരങ്ങൾ നാട്ടിലെത്തിക്കനും ഇവിടെ അടക്കം ചെയ്യാനുമുള്ള കൂട്ടായ്മയായ  'ഹം പാസ് ' വനിതാ വിഭാഗം, കലാ കായിക മത്സരങ്ങൾ , രചനാ മത്സരങ്ങൾ , കുടുംബ സംഗമങ്ങൾ  , മെഡിക്കൽ സേവന പരിപാടികൾ , കൗൺസലിങ്ങ്,​ ഉന്നത വിജയം കര​സ്ഥമാക്കിയ കുട്ടികൾക്ക് ആദരം , ആർട്ട് ഫെസ്റ്റ്,  ടാലന്റ് ഡേ, ക്രിയേറ്റീവ് ഡേ  , ആക്റ്റീവ് ഡേ തുടങ്ങിയ പരിപാടിക​ൾ​ തുടക്കത്തിൽ പദ്ധതിയ്ക്ക് കീഴിൽ നടപ്പിലാ​ക്കും. പ്രവാസി ശ്രീ" യെ ക്കുറിച്ച് സാറാ ബിൻ ഖാലിദ് രചിച്ച കവിത മാജിദ ആലപിച്ചു. പ്രവാസി ഇന്ത്യ കേന്ദ്ര കമ്മിറ്റി അംഗം ബീബിജാൻ​,  റൂബി മുസമ്മിൽ ​എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.