Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുസ്തക വായന: നിർമ്മലയുടെ ‘മഞ്ഞമോരും ചുവന്നമീനും’

ManjaMorum_ChuvannaMeenum

നിർമ്മലയുടെ മഞ്ഞമോരും ചുവന്നമീനും വായിച്ചു. ഇരുപത്തിമൂന്നു കഥകൾ മനോഹരമായി ചിട്ടപ്പെടുത്തി മലയാളിയുടെഇഷ്ടഭക്ഷണമായ മോരിന്‍റേയും മീനിന്‍റേയും മേമ്പൊടിചേർത്ത്, സ്േനഹ-മഞ്ഞയും പ്രേമ-ചുവപ്പും കലർത്തി വിളമ്പിയത് ഒരുസദ്യ ഉണ്ണുന്ന സംതൃപ്‌തിയോടെയാണു ഞാൻ വായിച്ചു തീർത്തത്. കഥകൾ ഒക്കെയും തന്‍റെ വാസസ്ഥലമായ കാനഡയും പരിസരവും ചുറ്റിപ്പറ്റിയുള്ളതായതിനാൽ അമേരിക്കയിൽ താമസിക്കുന്ന എനിക്കും എന്നെപ്പോലുള്ള പ്രവാസി വായനക്കാർക്കുംഇതിലുള്ള കഥാപാത്രങ്ങളുമായി പെട്ടന്നു കണക്റ്റ് ചെയ്യാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ നാട്ടിലുള്ള വായനക്കാർക്ക്

പ്രവാസി ജീവിതപശ്ചാത്തലവും രീതികളും അതിന്‍റെ എല്ലാ നൈർമല്യങ്ങളോടെയും കാട്ടിക്കൊടുക്കുവാൻ നിർമ്മലയ്ക്കു സാധിച്ചിട്ടുണ്ടെന്നുള്ളതാണു ഈ കഥകളുടെ വിജയം, അഥവാ എഴുത്തുകാരിയുടെ വിജയം.

കഥകളെല്ലാം ഒന്നിനൊന്നു മെച്ചം (സക്കറിയ തിരഞ്ഞെടുത്ത കഥകൾ എങ്ങിനെ മോശമാവും!!). ജോലിയുടേയും വീടിന്‍റേയും ഇടയിൽകിടന്നു നട്ടംതിരിയുന്ന ഒരു പ്രോജക്റ്റ് ലീഡറുടെ കഥ പറയുന്ന ‘ഒരു പ്രതിയും കുറെ അന്യായക്കാരും’; തന്‍റേതായ ഒരു ലോകമുണ്ടാക്കി അതിൽ കഴിയുന്ന സുനന്ദയുടെയും, സുനന്ദയുടെ ഭർത്താവായ രാമദാസിന്‍റേയും കഥ പറയുന്ന ‘രാമദാസിന്‍റെ കനേഡിയൻ സായാഹ്നങ്ങൾ’, പിന്നെ കൂവാതെ പായുന്ന തീവണ്ടിയും, ചില തീരുമാനങ്ങളും, ബീഡിതുമ്പത്തെ ചാരവുമെല്ലാം എത്ര മനോഹരമായി തനതായ ശൈലിയിലൂടെ ഒട്ടും വാചകക്കസർത്തോവളച്ചൊടിപ്പോഇല്ലാതെ നമ്മുടെ മുന്നിൽ നിരത്തിയിരിക്കുന്നു ഈ കഥാകാരി. വ്യത്യസ്തമായ പ്രമേയങ്ങൾഉൾക്കൊള്ളിച്ചിരിക്കുന്നു എന്നുള്ളതാണു ഈ പുസ്തകത്തിന്‍റെ പ്രത്യേകത. ഓണസദ്യക്ക് തൂശനിലയിൽ നിരത്തിയിരിക്കുന്നപലതരം വിഭവങ്ങൾ പോലെ! ഇരുത്തം വന്ന ‘നിർമ്മല എഴുത്തിന്‍റെ ’ മറ്റൊരുദാഹരണം കൂടിയാണു ഈ കഥാസമാഹാരം.ഇനിയും ധാരാളം എഴുതാൻ ജഗദീശ്വരൻ ഈ എഴുത്തുകാരിയെ അനുഗ്രഹിക്കട്ടെ. എല്ലാ ഭാവുകങ്ങളും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.