Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നരഭോജികള്‍

cristo ക്രിസ്‌റ്റോ ചിറമുഖത്ത്, കോന്നി

നിഷാമിനെപ്പോലെയുള്ള നികൃഷ്ടരിൻ നരാധാമത്വങ്ങൾ നിനച്ചീടുകിൽ

നരഭോജിയെന്നങ്ങു ചൊന്നു നിങ്ങൾ കൊന്നനരഭോജികടുവയതെത്ര ഭേദം...!

നാടിനു നന്മയായ് മാറ്റിടാമാരുന്ന നരഭോജിക്കടുവയെ കൊന്നതെന്ത്..? നരത്വം നശിച്ച് ധരയക്കൊരു ഭാരമായ് നിന്ദ്യത്വം തെളിയിച്ച നിഷാമുമാർക്ക്

നാന്നായിണങ്ങുന്ന ശിക്ഷ നൽകീടുവാൻ നരഭോജിക്കടുവകൾ നാട്ടിൽ വേണം വേണം. നരിയുടെ കൂട്ടിലേക്കിരയായി എറിയണം നാട്ടിലെ ഓരോ നിഷാമുമാരേം...

നിശിതത്വമൊട്ടുമേയില്ലാത്ത നമ്മുടെ നിയമങ്ങൾ കഠിനമായ് തീർത്തില്ലെങ്കിൽ നിപതിക്കുമേ നാടു നിത്യവിപൽക്കുണ്ടിൽ

നിയമനിർമ്മാതാക്കളേ ഓർക്ക നിങ്ങൾ...!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.