Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോഗ്സ് ഓൺ കൺട്രി

mariyamma

ശ്വാനന്മാർ ഒരു കൂട്ടം നിറഞ്ഞു കേരളം തന്നിൽ

മാനമായ് വിഹരിപ്പൂ നിർഭയം തെരുക്കളിൽ

ആരെയും ഭയം വേണ്ടാ, ആർക്കും തൊടാനാവില്ല

അവർ തൻ തേർവാഴ്ചയായ് കേരളം ഒട്ടാകവേ.

ശ്വാനസേനകൾ കൂട്ടംകൂട്ടമായ് തെരുക്കളിൽ

വിഹരിപ്പതു കണ്ടാൽ വഴി മാറിപ്പോകേണം

ബാലന്മാർ, വൃദ്ധരെന്നോ, ആടു മാടുകളെന്നോ

ഭേദമങ്ങ് അവയ്ക്കില്ല കടിച്ചു കീറി തിന്നും.

കൺമുമ്പിൽ കിരാതത്തം നഗ്ന താണ്ഡവ മാടും വേളയിൽ

കണ്ണുകൾ പൂട്ടി ആ മേലാളർ വിഹരിപ്പൂ

മനുഷ്യർ മരിച്ചോട്ടെ, ഖേദം അങ്ങ് അവർക്കില്ല

ആനപ്പുറത്തിരിപ്പോരെ പട്ടിയും കടിക്കില്ല.

നായ്ക്കൾ പെരുകട്ടെ തെരുവിൽ നെടുനീളെ

നാൾക്കുനാൾ നരഹത്യ ചെയ്തവർ വളരട്ടെ

നായ്ക്കൾ കടി–പിടി കൂടട്ടെ തെരുക്കളിൽ

നമുക്ക് കയ്യും കെട്ടി നോക്കിക്കൊണ്ടിരുന്നിടാം.

നാൽക്കാലി നായ്ക്കൾക്ക് കൂട്ടാളികളായി ചില

ഇരുകാലി നായ്ക്കളും നാട്ടിലുണ്ടനവധി.

‘ഗോഡ്സ് ഓൺ കൺട്രി’യായ് വിളങ്ങിയ നാട് ഇന്ന്

‘ഡോഗ്സ് ഓൺ കൺട്രി’യായ് മാറിയതാശ്ചര്യം.

ശ്വാനന്മാർ നാട്ടിൽ നെടുംതൂണായ് വാണീടട്ടെ

ശുനകനായ് പിറക്കുവാൻ സുകൃതം ചെയ്ക നീ.

ആരും തൊടില്ല നിന്നെ, ആരെയും കടിച്ചീടാം

ബോഡീഗാർഡ് ഒന്നും വേണ്ടാ യഥേഷ്ടം വിഹരിച്ചീടാം.

നര സ്നേഹികളേക്കാൾ മൃഗസ്നേഹികൾ ഏറെ

മൃഗത്തിൻ പിൻമുറക്കാർ എന്നത്രേ തോന്നിപ്പോകും.

മൃഗ സ്നേഹികൾ ചിലർ മൃഗത്തേക്കാളും ഹീനം

നര ജീവന് വില പുല്ലിലും തീരെ താഴെ.

മനുഷ്യർ തമ്മിൽ–തമ്മിൽ കൊല ചെയ്‌വതാം കാഴ്ച

ശ്വാനന്മാർ നിരന്തരം കാണുന്നു കൺമുൻപിലായ്

മാനവ ജീവനിത്ര വിലയില്ലാതായെങ്കിൽ

ശൂനകന്മാർ ചിന്തിപ്പത് ‘നമുക്കും ആകാമല്ലോ’.

നായ്ക്കൾക്കായ് വാസകേന്ദ്രമങ്ങൊരുക്കട്ടെ

ഭക്ഷണം ശിശ്രൂഷകൾ ഒക്കെയും കൊടുക്കട്ടെ.

ശ്വാന സ്നേഹികൾ ഇവയ്ക്കായ് എന്ത് സ്നേഹം കാട്ടുന്നു?


തെരുവിൽ പട്ടിണിയായ് അലയാൻ വിടുന്നതോ ?

Your Rating: