Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാറ്റുവരമ്പ്

pkd-barren-paddy-land-01

കാട്ടു കിഴങ്ങ്

പറിച്ചെടുക്കുമ്പൊഴും

കൈ വെളള കീറാതെ

നോക്കിപ്പറിക്കണേ

മാറ്റുവിൻ ചട്ടങ്ങൾ

മാറാതെ നിൽക്കുമ്പോൾ

മാറ്റുവാൻ മനസിൽ – നീ

മാറ്റുരച്ചീടുക............

ചോര പൊടിഞ്ഞ

വയൽപ്പാടകങ്ങളിൽ

നെഞ്ചിന്റെ –

വേദന പങ്കു വച്ചീടുക !

വീണ്ടുമുദിക്കും– നഭസ്സിന്റെ

നാഴിയിൽ–

പൊൻകതിരിൻ പാട്ട്

പാടിത്തിമിർക്കുക

പോക്കു വെയിൽ പെറ്റ

പാതയോരങ്ങളിൽ–

പേക്കിനാവിൻ–

നിഴലാട്ടം നടത്തുക.

മോഹങ്ങൾ വറ്റി–

വരണ്ടൊരാ– സാഗര–

തീരത്തിരുന്നു– നിൻ

തീ പാട്ടു പാടുക..........

നിന്നെ പ്രണയിച്ച്

കൈവിട്ടു പോയോന്റെ

നിർദ്ധന സ്വപ്നങ്ങൾ

പെറ്റു പെറുക്കുക–

കാടിന്റെ കരളവും

കടലിന്റെ മിഴികളും

കാത്തു സൂക്ഷിക്കുന്ന

കാതരയാക്കുക.......

എന്റെ വർഗ്ഗത്തിന്റെ –

പൊന്നുഷസ്സിൽ നിന്ന്,

നിന്റെ സ്നേഹത്തിൻ–

കൊടുംകാറ്റ് വീശുക

തല്ലിത്തകർക്കും–

തിമിരങ്ങൾക്കൊക്കെയും–

ചാട്ടവാറിന്റെ–

ചെകുട്ടടി നൽകുക.

നിന്റെയാ– സ്വപ്ന–

കൊടുംകാറ്റ് വീശുന്ന–

ശുദ്ധ സ്വപ്നങ്ങളെ–

നെഞ്ചോട് ചേർക്കുക

കത്തുന്ന കാതരമാം – നിന്റെ

മാനസം–

കാത്തിരിക്കുന്ന നിൻ–

ചാത്തന് നൽകുക.........

ചിത്തിരമാനസം

ചാർത്തുന്ന സ്നേഹത്തിൻ

കൊയ്ത്തരിവാൾ കൊണ്ടു

കൊയ്തു മറിക്കുക.........

സ്നേഹം പകരുക–

സ്നേഹിച്ച്– സ്നേഹത്തിൻ

ജീവിതം തീർക്കുക

നല്ല പെണ്ണേ–

നിനക്കേകുന്നു– ഞാനെന്റെ

ചങ്കുരച്ചേകുന്ന–

പീഢ രസായനം.............

Note: Love is eternal-

Love is Revolution

Love is Resolution

Endless- Which is in the different anxites of life.

നീറും ഞരമ്പിന്റെ–

നേർ രേഖയിൽ നിന്ന്–

ഞാറ്റുവേലയ്ക്കൊപ്പം.

പാട്ടുകൾ പാടുക.

പെട്ടു മരിച്ചൊരാ

പ്രത്യയ ശാസ്ത്രങ്ങൾ

മാറിന്റെ– മാറു–

കൊണ്ടാഞ്ഞാഞ്ഞടിക്കുക–

നല്ല പെണ്ണേ–

നിനക്കേകുന്നു– ഞാനെന്റെ

ചങ്കുരച്ചേകുന്ന–

പീഢരസായനം.

Your Rating: