Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏകാന്തത

ekanthatha-creative

ആരംഭമാവുകയല്ല ഇതുപോൽ

എൻ ദുഃഖവേളകൾ എന്നും

കരിനിഴൽ വീഴുന്ന മാറിൽ ഹൃദയത്തിൻ

അളവുകോൽ മാറി മറിയുന്നു

അരികിലായി വന്നാശ്വാസമേകേണ്ട

കൈകളും എന്നെ തിരസ്കരിക്കുന്നു

അറിയാതെ ഞാൻ ചെയ്തൊരാ പിഴകൾ

എന്നെ കുത്തിനോവിച്ചീടുന്നു

ദുഃഖഭാരം കൊണ്ടെന്നാത്മാവ്

ദേഹിയിൽ നിന്നകലുന്നു

ഓരോ നിമിഷവുമെന്നിലെ തീയിൽ

എൻമനം ഉരുകിയൊലിക്കുന്നു

ആ നീറ്റലിൽ ‍ഞാൻ തേടുന്ന

മൃത്യുവും എന്നെ പരിഹസിക്കുന്നു

വിട ചൊല്ലുന്ന നേരത്തും എൻപക്കൽ

വരുമെന്ന് ഞാൻ കരുതും പദങ്ങൾ

ഇനി വരുമെന്നതോന്നലും ശൂന്യമായി

എൻ ജീവിത വീഥികൾ നഷ്ടമാസ്വപ്നങ്ങൾ

ഇന്നും ഓർത്തു ഞാൻ വിതുമ്പുന്നു

അരികിലിനിയേലും ആശ്വാസമേകാനായി

ആരാലും വരുമെന്ന ആഗ്രഹവുമായി

നടന്നു നീങ്ങുന്ന വഴികളിലെവിടേലും

ഞാൻ എൻ ദുഃഖത്തെ ഓർമ്മയാക്കും 

Your Rating: