Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ അച്ഛന്‍

manoj-creative

ആയിരം താരഗണങ്ങളിൽ മുമ്പനായ്‌

ഭൂമിയിൽ ജീവ പ്രകാശമേകും

സൂര്യനെപോലെ എന്റെ അച്ഛന്‍

സൂര്യബിംബമാണെന്നുള്ളിൽ അച്ഛന്‍

ഇടറും എൻ കാലുകൾക്ക് താങ്ങായ്

ഇടറാതെ പാതയിൽ വീണിടാതെ

എൻ കൈയ്യിൽ  പടിച്ചു  നടത്തിടുo

നൽ സാരഥി ആണ് എന്റെ അച്ഛന്‍

അച്ഛന്‍ വളർത്തിയ കുട്ടി...

ഞാൻ അച്ഛന്റെ മോനായി വളർന്നു

അച്ഛനും അമ്മയും ഇട്ടേച്ചു പോരുമ്പം 

വിങ്ങി  പൊട്ടി കരഞ്ഞു  വളർന്നു.
 
അച്ഛന്റെ തോളിൽ ഇരുന്നു

മാനത്ത് നോക്കി ചിരിച്ചു

സൂര്യനും ചന്ദ്രനും താരങ്ങളും

മാനത്ത് കണ്ടു വളർന്നു ഞാൻ.
 
അച്ഛന്റെ  കൈകളിൽ തൂങ്ങി

നാട്ടു വഴികൾ നടന്നു

തോടും, തൊടികളും, പാടങ്ങളും

കണ്ണു കുളിരെ കണ്ടു വളർന്നു ഞാൻ
 
ആയിരം താരഗണങ്ങളിൽ മുമ്പനായ്‌

ഭൂമിയിൽ ജീവ പ്രകാശമേകും

സൂര്യനെപോലെ എന്റെ അച്ഛന്‍

സൂര്യബിംബമാണെന്നുള്ളിൽ അച്ഛന്‍
 
 

Your Rating: