Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലി സ്ഥലത്തേയ്ക്ക് യാത്ര ചെയ്യുന്ന സമയം തൊഴില്‍ ചെയ്യുന്ന സമയമായി കണക്കാക്കപ്പെടും

Human-trafficking

2015 സെപ്തംബര്‍ പത്തിന് third chamber യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസാണ് ഈ വിധി പുറപ്പെടുവിച്ചത്.  EU Working Time Directive 2003/88 ന് കൂടുതല്‍ വ്യക്തത വരുത്തുന്നതാണ് ഈ വിധി.  ഈ directive ല്‍ തൊഴിലാളികള്‍ക്ക് നിരന്തരമായും കൊടുത്തിരിക്കേണ്ട സുരക്ഷിതത്വങ്ങള്‍, തൊഴില്‍ ചെയ്യുന്നതിനിടയ്ക്ക് കൊടുത്തിരിക്കേണ്ട വിശ്രമം തുടങ്ങിയ നിയമങ്ങള്‍ അടങ്ങിയതാണ് working time directive 2003/88.   ഈ directive ന്റെ ആര്‍ട്ടിക്കിള്‍ 2 പറയുന്നത് 'തൊഴില്‍ സമയം' (working time) എന്നത് ഒരു തൊഴിലാളി തന്റെ തൊഴില്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന സമയമാണ്.  ആര്‍ട്ടിക്കിള്‍ 3 പറയുന്നത് വിശ്രമസമയം എന്നത് ഒരു തൊഴിലാളി തൊഴില്‍ ചെയ്യാത്ത സമയം എന്നാണ്. 

പ്രസ്തുത വിധിക്കാധാരമായ സംഭവം, 2011 സ്പാനിഷ് കമ്പനിയായ TYCO ചിലവ് ചുരുക്കലിന്റെ ഭാഗമായി തങ്ങളുടെ മേഖലാ ഓഫീസുകളെല്ലാം പൂട്ടുകയും ഹെഡ് ഓഫീസില്‍ നിന്ന് തൊഴിലാളികളെ നിയന്ത്രിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ കമ്പനിയുടെ ബിസിനസ്സ് സ്‌പെയിനിന്റെ എല്ലാ പ്രൊവിന്‍സുകളിലും വീടുകളില്‍ മോഷണം തടയുന്നതിനുള്ള ഒരു പ്രത്യേകതരം ഉകരണം ഘടിപ്പിക്കുന്നതായിരുന്നു.  മാത്രമല്ല ഈ ഉപകരണം ഘടിപ്പിച്ചുള്ള ഭവനത്തില്‍ മോഷ്ടാക്കള്‍ കടക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ അലാറം അടിക്കുകയും പോലീസ് ഉടന്‍ തന്നെ എത്തുകയും ചെയ്തിരുന്നു. 

ഈ ഉപകരണം ഘടിപ്പിക്കുന്നതിന് പ്രത്യേക പരിശീലനവും കഴിവും ആവശ്യമായിരുന്നു.  TYCO സ്‌പെയിനിന്റെ എല്ലാ പ്രൊവിന്‍സുകളില്‍നിന്നും ഓര്‍ഡര്‍ എടുക്കുകയും അവ കൃത്യമായി തൊഴിലാളികളെ അറിയിക്കുകയും തൊഴിലാളികള്‍ തങ്ങളുടെ ഭവനത്തില്‍ നിന്നും നേരിട്ട് ഉപഭോക്താവിന് മേല്‍പറഞ്ഞ ഉപകരണം ഘടിപ്പിക്കുകയും ചെയ്തിരുന്നു.  

റീജിയണല്‍ ഓഫീസുകള്‍ പൂട്ടിയപ്പോള്‍ തൊഴിലാളികള്‍ക്ക് കമ്പിനി  നിർദേശങ്ങൾര് മൊബൈല്‍ മുഖേന നല്‍കുകയും ചെയ്തിരുന്നു.  ഇത്തരത്തില്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് തൊഴിലാളികള്‍ തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് നേരിട്ട് ഉപഭോക്താവിന്റെ വീടുകളില്‍ എത്തി മേല്‍പറഞ്ഞ ഉപകരണം കസ്റ്റമേഴ്‌സിന് ഭവനത്തില്‍ ഘടിപ്പിച്ചുപോന്നു.  ഹെഡ് ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ചില സാഹചര്യങ്ങളില്‍ 100 കിലോമീറ്റര്‍ ദൂരം വരെ സഞ്ചിക്കേണ്ടിയിരുന്നു.  

തൊഴിലാളികള്‍ തങ്ങളുടെ ഭവനത്തുനിന്നും തൊഴില്‍ ചെയ്യുന്ന സ്ഥലങ്ങളിലേയ്്ക്ക് യാത്ര ചെയ്യുന്ന സമയത്തെക്കുറിച്ച് തര്‍ക്കമുണ്ടാവുകയും തര്‍ക്കം കോടതിയിലേയ്ക്ക് എത്തുകയും Working Time Directive ല്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി സ്പാനിഷ് കോടതി യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിനെ സമീപിക്കുകയും ചെയ്തു. 

TYCO എന്ന കമ്പനിയുടെ വാദം തൊഴിലാളികളുടെ 'യാത്രസമയം' വിശ്രമസമയമാണ് എന്നായിരുന്നു.  എന്നാല്‍ Woriking Time Directive അനുസരിച്ച് വിശ്രമസമയം എന്നത് തൊഴിലാളി തൊഴില്‍ ചെയ്യാത്ത സമയം ആണ്.  ഇവിടെ തൊഴില്‍ ഉടമ വിശ്രമസമയം എന്ന് വാദിക്കുന്ന സമയങ്ങളില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്യേണ്ട സ്ഥലത്തേയ്ക്ക് ചില സാഹചര്യങ്ങളില്‍ നൂറ് കിലോമീറ്റര്‍ ദൂരം വരെ വണ്ടിയോടിക്കേണ്ടതായുംവരുന്നു.  കോടതിയുടെ കണ്ടെത്തല്‍ കമ്പനിയുടെ വാദം Working Time Directive ന്റെ അന്തസത്തയ്ക്ക് കളങ്കം വരുത്തുന്ന വാദമാണെന്ന് മാത്രമല്ല തൊഴിലാളികളുടെ ജീവനും സുരക്ഷിതത്വത്തിനും സംരക്ഷണം കൊടുക്കുക എന്ന കാഴ്ചപ്പാടിനുതന്നെ വിരുദ്ധമാണെന്നും അഭിപ്രായം പ്രകടിപ്പിച്ചു.  

ഈ ഉത്തരവ് തൊഴിലാളികള്‍ക്ക് വളരെ ഗുണം ചെയ്യുന്നതാണ് ഒരു പക്ഷെ തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ചരിത്രപ്രധാനമായ ഒരു വിധിയും യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ വിധിയായതിനാല്‍ ഇതില്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങള്‍ക്കും വിധി ബാധകമാവുകയും ചെയ്തു.  

യൂറോപ്പില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ നിയമവും കോടതിവിധിയും ഉണ്ടാവുകയും അതുവഴി തൊഴിലാളികളുടെ ജീവിതത്തില്‍ പുരോഗതിയുണ്ടാവുകയും ചെയ്യുമ്പോള്‍ സ്വതന്ത്ര സുന്ദര ഇന്ത്യയില്‍ ഇപ്പോഴും തൊഴിലാളികള്‍ക്ക് മിനിമം കൂലി പോലും ഇല്ലാത്ത അവസ്ഥയാണ്.   82% ശതകോടീശ്വരന്മാരിരിക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റിന്റെ രാഷ്ട്രീയത്തോടും ഇന്ത്യന്‍ ജനസമൂഹത്തോടുമുള്ള ചിറ്റമ്മ നയത്തിന്റെ പ്രതിഫലനങ്ങളാണിവ.  ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അവധിക്കാലം ആഘോഷിക്കുവാന്‍ കുടുംബസമേതം യൂറോപ്യന്‍ രാജ്യത്തെത്തുന്നവര്‍ക്ക് ഇതൊക്കെക്കണ്ട് നാണക്കേട് പോലും തോന്നുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഇന്ത്യന്‍ തൊഴിലാളികളുടെ അവസ്ഥയ്ക്ക് മാറ്റം വരാന്‍ ഇിയൊരു സ്വാതന്ത്ര്യസമരം വേണ്ടിവരുമോ എന്ന് തോന്നിയാല്‍പ്പോലും അത്ഭുതമില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.