Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞു തുള്ളികള്‍

നല്ല ഭംഗിയുളള ഒരു ദിവസം മഞ്ഞു തുള്ളികള്‍ വീഴുന്നതും,

ഭൂമി ദേവീ അതിനെ സ്വീകരിക്കുന്നതും,

നോക്കി നിന്നു ഞാന്‍ അതൊരു വിജനമായ വിഥീയില്‍ !

സ്വീകരിച്ചു മഞ്ഞുതുള്ളികളെ വൃക്ഷലതാദികൾ ആലിംഗനം ചെയ്ത്,

അമ്മ കുഞ്ഞിനെ താരാട്ട് പാടി ഉറക്കും പോലെ,

ഉഷ്മളമായ ആ കാഴ്ച നോക്കി നിന്നു ഞാന്‍ ആകാംക്ഷയോടെ.

പാറിപ്പറക്കുന്നു കാട്ടുപൂക്കള്‍,

തുള്ളി കളിക്കുന്ന കുട്ടികളെ പോലെ,

ചാഞ്ചാടുന്നു കാറ്റില്‍ ഇലകള്‍,

അമ്മ കുഞ്ഞിനെ മാടി ഉറക്കും പോലെ.

ഓടിയെത്തിയെൻ ഓര്‍മകള്‍ ഞാന്‍ ജനിച്ചു വളര്‍ന്ന വീട്ടില്‍,

തണുപ്പെങ്കിലും മനസ്സിൽ ഒരു ഇളം ചൂടുതോന്നി.

സൂര്യാസ്ത്മനം നോക്കി നില്‍ക്കേ ഓര്‍ത്തുപോയി,

കളിച്ചുവളര്‍ന്നയെൻ ബാല്യ കാലം!

ഉണ്ട്‌ നമ്മുടെ ജീവിതത്തിലും ആശകളും, അഭിലാഷങ്ങളും

നോക്കെത്താദൂരത്തെന്നു, തോന്നുമെന്നു മാത്രം.

കാത്തിരിക്കുന്നു ഞാൻ വസന്ത കാലം,

എല്ലാരുമൊപ്പമതിൻ ഭംഗി പങ്കിടാൻ !

"പ്രകൃതിയിലെ പോലെ ഒരു മഞ്ഞുകാലം നമ്മുടെ ജീവിതത്തിലുമുണ്ട്‌,

ആശകളും, അഭിലാഷങ്ങളും നിറവേറ്റുന്ന ഒരു വസന്തകാലവും."

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.