Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്ടുകാരൻ

friend

ഒഴുക്കുകൾ നിലച്ചുപോയ

പുഴകളുടെ നാട്ടിൽ നിന്ന്

കാലത്തിന്റെ പാർശ്വങ്ങളിലെ നീർച്ചാലുകളിലൂടെ

എത്ര പെട്ടെന്നാണ് ലോകത്തിന്റെ

പല ദ്വീപുകളിൽ

നമ്മൾ അടിഞ്ഞുകൂടിയത്?

ഒരു വിളിപ്പാടകലെ, എത്രപെട്ടന്നാണ്

വീഡിയോകോൾ ചിത്രങ്ങളായത്?

എന്നുമേ നമ്മളിങ്ങനെ എന്ന

കോറിയിടലുകളിൽ

ആരാണ് ചായം തേച്ച്

അദൃശ്യങ്ങളാക്കിയത്?

"നമ്മൾ " എന്ന് പറഞ്ഞ് പറഞ്ഞ്

എടുത്തു പറയാൻ കഴിയാത്ത

ഒരു നാളിൽ

പ്രിയതരങ്ങളുടെ വാക്കുപുസ്തകത്തിൽ

ഓർമ്മകളുടെ പീലിയാൽ

എഴുതി വെക്കുന്നു കൂട്ടുകാരാ നിന്നെ ഞാൻ.

അർത്ഥങ്ങൾ തിരഞ്ഞു പോയി ചിതറി തെറിച്ച നൊമ്പരങ്ങളിൽ

ഒരു ബാല്യത്തിലേക്ക്

തോണിയൊഴുക്കുന്നു ഇറയത്ത് നമ്മൾ.

എല്ലാം കഴിഞ്ഞു പോയ് ബാല്യകൗമാരങ്ങൾ എന്ന്

നിനയ്ക്കുമ്പോൾ

നമ്മൾ കൂടുമ്പോൾ വീണ്ടും

പിറവികൾ

വീണ്ടും, വീണ്ടുമെന്ന തിരിച്ചുവിളികളിൽ

വരാതിരിക്കാൻ കഴിയില്ല

തമ്മിലത്രമേൽ സൗഹൃദത്താൽ. 

Your Rating: