Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീ വരാതെ തീരുകില്ലീ അശ്രുപൂജ

വരാമോ തിരിയെ ഞങ്ങടെ പൊന്നരിവാളമ്പിളിപ്പാട്ടുകാരാ, മതിയായതില്ലാ, നീ പകർന്ന സാരസായുജ്യം, മുകർന്നു തീർന്നില്ലാ സാരജ്ഞേ അനാഥമീത്തറവാടിനി, തിരിയെ വരൂ ഞങ്ങടെ പൊന്നാത്മ ഗായകാ..

അനന്തമാം നക്ഷത്രപ്പൊട്ടുകൾ തേടി അനഘമാം ഗഗന വീഥിയിലാടാൻ അനന്താത്മാവിലേക്കിത്ര തിടുക്കത്തിൽ അനന്തജിത്തേ, പ്രിയ കവേ, പോയതെന്തേ?

നീ തീർത്തതാം ഗാന കാവ്യ സുധാദ്രിയിൽ അനുവേലം മുങ്ങിക്കളിച്ചൂർജ്ജം നിറച്ച്, നീ കാട്ടിയ വിശ്വത്തെയറിഞ്ഞു പിച്ചവച്ചോരാം മലയാളമക്കൾക്കിനിയാരുണ്ട ്?

അഗ്നിച്ചിറകുകളനന്തം കൊളുത്തി കാക്കുന്നു നീയിനിത്തിരികെ വരും കാലൊച്ച കേൾക്കാൻ, ചാരുകില്ലീത്തറവാട്ടുവാതിൽ, നീ വാരാതെ തീരുകില്ലീ യശ്രുപൂജ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.