Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്രത്യക്ഷമാകുന്ന സമ്മാനങ്ങൾ

Mail-Disappeared

മാജിക്കിലൂടെ സാധനങ്ങൾ അപ്രത്യക്ഷമാക്കുന്നത് എനിക്കൊരു പുതുമയൊന്നുമല്ല , പക്ഷെ ഞാൻ നാട്ടിലേക്കു എന്റെ ചില സ്നേഹിതർക്കു തപാലിൽ അയച്ച ചില സമ്മാനങ്ങൾ അപ്രത്യക്ഷമായത് മജീഷ്യൻ ആയ എന്നെ ശരിക്കും ഞെട്ടിച്ചു . അമേരിക്കയിൽ നിന്നും സമ്മാനങ്ങൾ അയക്കുന്നവർ അറിഞ്ഞിരിക്കാൻ വേണ്ടി ആണ് ഞാൻ ഇതെഴുതുന്നത്‌.

2014ൽ ആണ് ആദ്യത്തെ സംഭവം. എനിക്ക് വേണ്ടപ്പെട്ട ചില സുഹൃത്തുക്കൾക്കു ഞാൻ ഒരു ചെറിയ സമ്മാനം അയച്ചു. രണ്ടു കാസിനോ വാച്ചുകൾ , ബർത്ത് സ്റ്റോൺ വച്ച രണ്ടു മാലകൾ, എല്ലാം കൂടി ഏതാണ്ട് നൂറു ഡോളറിന്റെ സാധനങ്ങൾ, അമേരിക്കയിൽ നിന്നും ഫസ്റ്റ് ക്ലാസ്സ്‌ മെയിലിൽ ആണ് അയച്ചത്. 2015 കഴിഞ്ഞിട്ടും അതവർക്കു കിട്ടിയില്ല. അമേരിക്കയിൽ ട്രാക്കിംഗ് സംവിധാനം ഉണ്ടെങ്കിലും ,

പിന്നെടങ്ങോട്ടു എവിടെ പോയി എന്നറിയാൻ തപാലിൽ ഫസ്റ്റ് ക്ലാസ്സിൽ അയച്ചാലും മാർഗമില്ല പോലും. 2015ൽ ഏതാണ്ട് 150 ഡോളറിന്റെ സാധനങ്ങൾ പ്രയോരിറ്റി മെയിൽ വഴി അയച്ചു . എന്റെ സുഹൃത്തുക്കളെ വിളിച്ചു സാധനം അയച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തു ,

എന്നാൽ അതും ലക്‌ഷ്യം കണ്ടില്ല. പ്രയോരിറ്റി മെയിൽ ആയതിനാൽ ഇൻഷുറൻസ് തുക പോസ്റ്റ്‌ ഓഫിസിൽ നിന്നും തിരിച്ചു കിട്ടി .

അങ്ങനെ 2016ലും അതേ സുഹൃത്തുക്കള്ക്ക് ഒരു ഗിഫ്റ്റ് അയക്കാൻ തീരുമാനിച്ചു. പക്ഷെ ഈ പ്രാവശ്യം സുഹൃത്തുക്കളോട് സാധനം അയച്ച കാര്യം ഫോൺ വിളിച്ചു പറഞ്ഞില്ല , ഇതിവന്റെ പതിവ് പരിപാടി ആണല്ലോ എന്നവർ കരുതിയെങ്കിലോ ?

പക്ഷെ ഈ പ്രാവശ്യം ഇഎംഎസ് എക്സ്പ്രസ്സ്‌ മെയിൽ സർവീസ് വഴി ആണ് ഗിഫ്റ്റ് അയച്ചത് , അതിനാൽ ഇന്ത്യ യിലുംട്രാക്ക് ചെയ്യാനാവും എന്ന് പോസ്റ്റ്‌ ഓഫിസിൽ നിന്നും പറഞ്ഞു . അത് മാത്രമല്ല അയച്ച സാധനത്തിന്റെ കൂടെ ഒരു കത്തും കൂടി വച്ച് . കത്തിന്റെ ഉള്ളടക്കം , ഇങ്ങനെ . പ്രിയ സുഹൃത്തേ , 2014ലും 15ലും നിങ്ങൾക്കയച്ച സാധനങ്ങൾ കസ്റ്റംസിലാണോ അതോ പോസ്റ്റോഫിസിലാണോ
എന്നറിയില്ല , ഏതോ നായിന്റെ മോ മാർ അടിച്ചു മാറ്റി. ഇപ്രാവശ്യവും അയക്കുന്നു. ഇഎംഎസ് സർവീസ് വഴി ആയതിനാൽ കിട്ടുമെന്ന് കരുതുന്നു . നേരത്തെ ഉണ്ടായ അനുഭവത്തിന്റെ പുറത്ത് അയച്ച ദിവസം രാത്രി തന്നെ തപാൽ ട്രാക്കിംഗ് തുടങ്ങി ഞാൻ . നേരത്തെ രണ്ടു പ്രാവശ്യവും അമേരിക്കയിൽ നിന്നും തപാൽ ഡെലിവർ ചെയ്തതിനു ശേഷം എവിടെയോ അപ്രത്യക്ഷമാകുകയായിരുന്നു . ഇതിനെ കൂടെ ട്രാക്കിംഗ് നമ്പർ കൊടുക്കുന്നു , പ്രിയ വായനക്കാർ USPS. Com എന്ന വെബ് സൈറ്റ് ട്രാക്ക് ചെയ്യുക .

ട്രാക്കിംഗ് നമ്പർ- E Z 088682213US

മാർച്ച്‌ 11 2016 കൃത്യമായി എന്റെ ഇവിടുത്തെ പോസ്റ്റ്‌ ഓഫിസിൽ പാക്കേജ് അയച്ചു . മാർച്ച്‌ 12 നു ലൊസാഞ്ചൽസ്, കാലിഫോർണിയ പോസ്റ്റോഫിസ് പാക്കേജ് എത്തി അന്ന് തന്നെ കസ്റ്റംസ് കഴിഞ്ഞു , മാർച്ച്‌ 13ന് അവിടെ നിന്നും പാക്കേജ് അയച്ചു , മാർച്ച്‌ 17 നു പാക്കേജ്
ലണ്ടനിൽ എത്തി . ലണ്ടനിൽ നിന്നും മാർച്ച്‌ 18 നു പാക്കേജ് മദ്രാസിലും എത്തി , ഇതു വരെ ട്രാക്കിംഗ് വളരെ കൃത്യമായി സ്ഥലം അറിയാൻ കഴിഞ്ഞു . മാർച്ച്‌ 19 നു പെട്ടെന്ന് ട്രാക്കിങ്ങിൽ ഇന്ത്യ എന്ന് കാണിക്കാൻ തുടങ്ങി . കസ്റ്റംസ് ക്ലീയറൻസ് ഇന്ത്യ . മാർച്ച്‌ 20, 21, 22 , 23,
അതുതന്നെ . അങ്ങനെ ഞാൻ മദ്രാസ്സിൽ പോസ്റ്റ്‌ ഓഫിസിൽ വിളിച്ചു , വളരെ മര്യാദയോടെ , ഒരു ഓഫിസർ പറഞ്ഞു , സർ , ഉങ്ക പൊരുൾ കേരളവിൽ കസ്റ്റമ്സിൽ ഇരിക്കുങ്ങെ . അങ്ങനെ ഞാൻ ദൈവത്തിന്റെ രാജ്യമായ കേരളവിൽ കസ്റ്റമ്സിൽ ആദ്യം വിളിച്ചു . ഒരു ഏമാൻ ഫോൺ എടുത്തു , ഞാൻ വിവരം പറഞ്ഞു . പാക്കേജ് കസ്റ്റമ്സിൽ ഉണ്ടെന്നും പറഞ്ഞു , ഏമാന്റെ ഉത്തരം , അത് നിങ്ങൾ പോസ്റ്റലിൽ അല്ലെ അയച്ചത് , അപ്പം ഇവിടെ വിളിച്ചാൽ എന്താ കാര്യം , ഫോൺ നിശബ്ദം .

ഞാൻ കൊച്ചിൻ ഈ എം സ് ( Express Mail Service ) നമ്പറിലേക്ക് വിളിച്ചു . ഒരു മാഡം ഫോൺ എടുത്തു മേടതിനോടും കാര്യം പറഞ്ഞു , മാഡം എന്നോട് ഹോൾഡ്‌ ചെയ്യാൻ പറഞ്ഞു ഏതാണ്ട് ഇരുപതു മിനിട്ടോളം ഹോൾഡ്‌. ചെയ്തു , മാഡം അവിടെ എന്ത് ഹോൾഡ്‌
ചെയ്യുവാരുന്നോ ആവോ , എന്തായാലും മാ‍ഡം തിരികെ ഫോണിൽ വന്നില്ല . പിറ്റേന്ന് വീണ്ടും കസ്റ്റമ്സിൽ വിളിച്ചു . സകല ദൈവങ്ങളേം വിളിച്ചു . ആരേലും ഫോൺ എടുക്കണേ. അങ്ങനെ ഒരു ഓഫിസർ ഫോൺ എടുത്തു. ഞാൻ പറയുന്നതു കേൾക്കാനുള്ള മനഃസ്ഥിതി അദ്ദേഹത്തിനുണ്ടായിരുന്നു. ഞാൻ കാര്യം പറഞ്ഞു , അങ്ങനെ ഒരു പാക്കറ്റ് ഉള്ളതായി അറിയില്ല എന്നും പറഞ്ഞു.

അപ്പോൾ ഞാൻ , സാറെ അതിന്റെ കൂടെ ഒരു കത്തും ഉണ്ടായിരുന്നു എന്ന് പറഞ്ഞു, പെട്ടെന്ന് അദ്ദേഹം , ഓഹോ , അത് നിങ്ങളാണോ , കത്ത് ഞങ്ങൾ കണ്ടു, ഇവിടെല്ലാവരും വായിച്ചു, ഞങ്ങൾ ആ കത്ത് , വിജിലൻസിൻസിനു വിടാൻ ഇരിക്കുകയാണ് , ആ പാക്കേജ് ഹോൾഡ്‌ ചെയ്തിരിക്കുകയാണ് , അതവിടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്റെ സാറെ ഇവിടെ എസ്. നായർ ( Saritha Nair ) എഴുതിയ കത്ത് വായിക്കാൻ വിജിലൻസിനു നേരം പോര , പിന്നാ സതീഷ്‌ പദ്മനാഭന്റെ കത്ത് , എന്ന് പറയാൻ തോന്നി , പക്ഷെ പാക്കറ്റ് അവരുടെ കയ്യിലായതിനാൽ പറഞ്ഞില്ല . എന്നാലും അദ്ദേഹം നല്ല മനുഷ്യനായതിനാൽ
രണ്ടു ദിവസം കഴിഞ്ഞു വിളിക്കാൻ പറഞ്ഞു . പിന്നീട് വിളിച്ചപ്പോൾ സാധനത്തിന്റെ ബില്ല് വേണമെന്നും ഡ്യൂട്ടി അടക്കേണ്ടി വന്നേക്കുമെന്നും വേറൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ദിവസങ്ങൾ വീണ്ടും പറന്നു പോയി, ഒരു പുരോഗമനവും കണ്ടില്ല, കത്തെഴുതിയതിന് പണി തരികയാണെന്ന് എനിക്ക് മനസ്സിലായി . ഞാൻ ആരെയും കുറ്റം പറഞ്ഞില്ല , അടിച്ചു മാറ്റിയത്. കസ്റ്റംസ് ആണെന്നോ പോസ്റ്റ്‌ ഓഫിസ് ആണെന്നോ ഞാൻ കത്തിൽ എഴുതിയില്ല .

എന്തായാലും ഉന്നത തലത്തിൽ ശ്രമിക്കുവാൻ തന്നെ തീരുമാനിച്ചു. അങ്ങനെ കൊച്ചിൻ കമ്മിഷണർ ഓഫ് കസ്റ്റംസ് നമ്പർ കണ്ടു പിടിച്ചു വിളിച്ചു. വളരെ മാന്യമായ ഒരു ഉദ്യോഗസ്ഥ ഫോൺ എടുത്തു. ശ്രീ രാഘവൻ എന്നൊരാളാണ് കമ്മീഷണർ എന്നും അതിനു മുൻപ് , ഉമ ദേവി എന്നൊരു ഉദ്യോഗസ്ഥയുടെ നമ്പറിൽ വിളിക്കുവാനും ആവശ്യപ്പെട്ടു. പിറ്റേ ദിവസം ഞാൻ ഉമാ ദേവി എന്ന ഉദ്യോഗസ്ഥയെ വിളിക്കുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു . ഞാൻ പറഞ്ഞ കാര്യങ്ങൾ വളരെ ശ്രദ്ധയോട് കേൾക്കുകയും , പരിഹാരം ഉണ്ടാക്കാം എന്ന് പറയുകയും ചെയ്തു .

വളരെ ഉത്തരവാദിത്വം ഉള്ള ഒരു ഉദ്യോഗസ്ഥ ആയിരുന്നു അത് . അന്ന് വൈകിട്ടോട് കൂടി എനിക്ക് ഈമെയിലിൽ കൂടി വിശദ വിവരങ്ങൾ അയച്ചപ്പോഴാണ് ആ ഉദ്യോഗസ്ഥ അസിസ്റ്റന്റ് കമ്മിഷണർ പദവിയിലിരിക്കുന്ന വ്യക്തി
ആണെന്ന് എനിക്ക് മനസ്സിലായത്.

ആ മാഡത്തിനോടുള്ള നന്ദി ഈ അവസരത്തിൽ ഞാൻ രേഖപ്പെടുത്തുന്നു. പിന്നീടങ്ങോട്ടു സംഗതികൾ പെട്ടെന്നായിരുന്നു , ആ ഉദ്യോഗസ്ഥ അയച്ച ഇമെയിൽ പ്രകാരം ഞാൻ ബിൽ അയച്ചു കൊടുക്കുകയും ഏപ്രിൽ 9ന് എന്റെ സുഹൃതുകൾക്കു ഗിഫ്റ്റ് പാക്കറ്റ് കിട്ടുകയും ചെയ്തു. ഏതു മന്തി സഭ വന്നാലും ഏതു തലപ്പത്ത് മാറ്റം ഉണ്ടായാലും , ഒരു മെയിൽട്രാക്കിങ് പോലും ശരിയായി ഇല്ലാത്ത നമ്മുടെ നാടിനു വികസനം ഉണ്ടായി എന്ന് പറഞ്ഞാൽ പ്രവാസികളായ നമ്മൾ വിശ്വസിക്കണോ ? എന്തായാലും എനിക്കൊന്നേ പറയാനുള്ളൂ , സുഹൃത്തുകൾക്കായാലും വീട്ടുകാർക്കായാലും എന്തെങ്കിലും കൊടുക്കണേൽ നേരെ കാണുമ്പോൾ കൊടുത്താൽ ഈ മാതിരി ടെൻഷൻ ഒഴിവാക്കാം . 

Your Rating: