Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ

jisha-murder-4

സ്വപ്നങ്ങൾ കണ്ട് നടന്നൊരാ പ്രായത്തിൽ
കാമവെറിയുടെ കൈകളിൽ
പെട്ടൊരു പൂവായ് ഞാൻ ജിഷ

ഇനിയില്ല ഞാനെന്നും നിങ്ങൾക്കരികിലായ്
കാമത്തിനിരയായ പൂവാണ് ഞാൻ ജിഷ
അരികത്തു വന്നവർ മോഹിച്ചതല്ലെന്നെ
കാമത്തിനായി മാത്രം ദാഹിച്ചതാണവർ
ദുഃഖങ്ങൾ തന്നൊരാ ജീവിത വഴികളിൽ
ബന്ധനത്തിനിരയായ സ്ത്രീയാണ് ഞാൻ ജിഷ

ഏതൊരാ ലഹരിയിൽ പെറ്റമ്മയെ വിറ്റവർ
അവർതന്നെ എന്നെയും പൂപോൽ കൊഴിച്ചതും
മോഹത്തിൻ അധരങ്ങൾ കൊണ്ടല്ല
ദംഷ്ട്രങ്ങൾ ഒളിപ്പിച്ച കാമത്തിൻ
ലഹരിയിലവരെന്നെ വലിച്ചിഴച്ചു
കരസ്പർശനമേൽക്കേണ്ട ദേഹിയെ
കാരിരുമ്പിനാൽ ചുംബിച്ച വേട്ടമൃഗങ്ങളെ

പ്രാണന്റെ അന്ത്യമാ തുടുപ്പിലും അവരെന്നെ
കാമക്കോൽ കൊണ്ടളന്നതെൻ ദൈവമേ
ഞാനെന്റെ ദേഹിയെ ഇവിടെ പിരിയുമ്പോൾ
അഴിയുടെ കാവലിൽ ചിരിക്കുന്നവരൊക്കെയും
അറിയുക നീയും ഒരമ്മയിൽ തീർന്നവർ


അറിയാതെ പോകുമീ കാമവെറികളെ
അറിയണം നാടെങ്ങും ജിഷയുടെ പേരിനാൽ
ഇനിയേലും അറുക്കണം കാമത്തിൻ ബാണത്തെ
സ്മരിക്കണമെന്നെന്നും ജിഷയുടെ നാമവും

Your Rating: