Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിയിലയും മണ്ണാങ്കട്ടയും

അവർ കരിയിലയും മണ്ണാങ്കട്ടയുമായിരുന്നു കബറിടത്തിലെ മാർബിൾ പാളിയിൽ അങ്ങനെയായിരുന്നു ആലേഖനം ചെയ്തിരുന്നത്. കരിയില : കിളികളും സർപ്പങ്ങളും ഭിക്ഷാടകരും വഴിപോക്കരും തണലറിയവേ ; ഭൂവുറവിനെ സിരകളിലേറ്റി, സൂര്യതാപത്തെ സിന്ദൂരക്കുറിയാക്കി, കരിവാതത്തെ നീല ഞരമ്പിലാക്കി, ഒറ്റക്കാലിൽ യുഗാരംഭം മുതൽക്കേ തപംകൊണ്ട മഹാതപസ്വിനി അന്നപൂർണ്ണേശ്വരിയുടെ ബാക്കി പത്രം ; കരിയില... കണ്ണാങ്കട്ട : സ്വർല്ലോക പുരുഷർ മോഹിച്ച ഭൂകന്യകൾ ഉരുവാകും മുമ്പേ ആദാമിനെ രൂപപ്പെടുത്തിയ തലച്ചോറ് ; നെറ്റിയിലെ വിയർപ്പ് കൂട്ടിക്കുഴച്ച് അപ്പം ചുടാൻ പഠിപ്പിച്ച സർവ്വംസഹയുടെ മാർവ്വിടം; ചരാചരങ്ങൾക്ക് ഭാരമിറക്കാൻ ഉയർത്തിനിർത്തിയ വിരിമാറ് ; മണ്ണാങ്കട്ട.

മണ്ണാങ്കട്ടയും കരിയിലയും കൂട്ടുകൂടി തീർത്ഥാടനത്തിനിറങ്ങി. കാറ്റു വന്നപ്പോൾ മണ്ണാങ്കട്ട കരിയിലയ്ക്കു താങ്ങായി. മഴ വന്നപ്പോൾ കരിയില മണ്ണാങ്കട്ടയ്ക്കു കുടയായി. കാറ്റും മഴയും ഒരുമിച്ചപ്പോൾ, കരിയിലയും മണ്ണാങ്കട്ടയും വിറപൂണ്ട് ശയനപ്രദക്ഷിണമായി കല്ലറയിലേക്കിറങ്ങി...

അവിടെയൊട്ടിയിരുന്ന് അവർ കാലത്തിന്റെ ആവേഗങ്ങളെ കുതൂഹലത്തോടെ നോക്കിക്കാണുന്നു; അവരുടെ കൺപീലിത്തിളക്കമായി മാർബിളിൽ ഇന്നും ആലേഖനം ബാഷ്പ ബിന്ദു ചൂടിനില്പൂ: ‘‘കരിയിലയും മണ്ണാങ്കട്ടയും ; കാറ്റു വന്നപ്പോൾ മണ്ണാങ്കട്ട കരിയിലയ്ക്കു താങ്ങായി. മഴ വന്നപ്പോൾ കരിയില മണ്ണാങ്കട്ടയ്ക്കു കുടയായി.’’

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.