Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞുണ്ണി കവിതകളുടെ അർത്ഥതലങ്ങൾ തേടി

                                   

                        ചെറിയ ചെറിയ വാക്കുകൾ കൊണ്ട് വലിയ അർത്ഥങ്ങളുടെ ഭുമിക തീർത്ത ഈ ചെറിയ വലിയ മനുഷ്യനെ പ്പറ്റി  പരാമർശിക്കാതെ മലയാള കവിതയുടെ ചരിത്രം പുർണമാകില്ല.കുട്ടികളുടെ മാഷും , കുട്ടുകാരനും ഒക്കെയായി ,നടന്നു നീങ്ങിയ വഴികളിലെല്ലാം മുത്തുകൾ  വിതറിയ ഈ അവിവാഹിത ജിവിതം  " വിത്തും മുത്തും , കുറ്റിപ്പെൻസിൽ , ഊണുതൊട്ടു ഉറക്കം വരെ ,  കവിത , കുഞ്ഞുണ്ണി കവിതകൾ,  അക്ഷരത്തെറ്റ്  എന്ന് തുടങ്ങി ഒരു പിടി  പുസ്തകങ്ങൾ മലയാള ഭാഷക്ക്  നേദിചിട്ടാണ് മടങ്ങിയത് .

                  എല്ലാ വർഷവും നടക്കുന്ന സാഹിത്യ സമതിയുടെ ക്യാമ്പ്   U .C കോളേജിൽ . ഓരോ കോളേജിൽ നിന്നും ഒരു മാഷും ,ഒരു  വിദ്യാർത്ഥിയും പങ്കെടുക്കുന്നു . തരകൻ സാറിന്റെ പുറകെ യു .സി . കോളേജ്ൻറെ മുറ്റം വഴി നടക്കുമ്പോൾ വരാന്തയിൽ മുണ്ടുമല്ല  തോർതുമല്ല - ഷർട്ടുമല്ല ബനിയനുമല്ല  എന്ന രീതിയിൽ വസ്ത്രധാരണം ചെയ്ത ഒരാൾ  നിൽകുന്നു. കുറ്റിതലമുടിയും  താടിയും. തരകൻ സാറോന്നു കുനിഞ്ഞു  വണങ്ങി .             " എന്താ തരകൻ സുഖമല്ലേ ? "             " അങ്ങിനെ പോകുന്നു മാഷെ "    നടന്നു നിങ്ങുന്നതിനിടയിൽ സാറെന്നോട് പറഞ്ഞു " തനിക്കു ആളെ  മനസ്സിലായി കാണില്ല .അതാണ് കടല് വിഴുങ്ങിയ ആൾ .കടല് വിഴുങ്ങിയാൽ  എന്താ സംഭവിക്കുക ? "  ഞാൻ പകച്ചു നിന്നു .         " കടല് വിഴുങ്ങിയാൽ മുത്ത്‌ ശർദിക്കും "  അതിലപ്പുറം കുഞ്ഞുണ്ണി മാഷെ പ്പറ്റി എന്തുപറയാൻ .

"   എനിക്ക് പൊക്കം കുറവാണ്    പൊക്കമില്ലാത്ത താണ് എന്റെ പൊക്കം "  എന്ന് പാടിയ മാഷിനെപ്പറ്റി  കെ .കെ ജോണ്‍സൻ തന്റെ കോഴിക്കോടൻ ജിവിതത്തിൽ ഒന്നിച്ചു  ചിലവഴിക്കാൻ കഴിഞ്ഞ നിമിഷങ്ങൾ അയവിറക്കി .കോഴിക്കോട്  രാമകൃഷ്ണ മിഷൻ സ്ക്കുളിൽ വളരെ കാലം മാഷായി ജോലി ചെയ്ത  ശേഷം വലപ്പാട്ടെക്കു മടങ്ങുമ്പോൾ അദ്ദേഹം പാടി: -

       

    "  ഒരു വളപ്പോട്ടുണ്ടെന്റെ കയിൽ

           ഒരു മയില്പീലി യുന്ടെന്റെ കയിൽ             ഒരു മഞ്ചാടി കുരുവുണ്ടെന്റെ കയിൽ "

മാതൃഭൂമി ആഴ്ചപതിപ്പിൽ ഒരുപാടു വർഷം " കുട്ടേട്ടൻ " ആയി  കഴിഞ്ഞതിനു ശേഷം ,അഞ്ചു വര്ഷക്കാലം മലർവാടി മാഗസിനിറെ ചിഫ്  എഡിറ്റർ ആയി ജോലി ചെയ്തു .

പ്രൊ. എം.ടി .ആന്റണി കുഞ്ഞുണ്ണി കവിതകളുടെ ദാർശനിക തലം  വ്യക്തമാക്കി . നിലാവിനെയും ,ഇരുട്ടിനെയും ഒരുപോലെ സ്നേഹിച്ച  കവിയായിരുന്നു മാഷെന്ന് അദ്ദേഹം പറഞ്ഞു .

     

  കുഞ്ഞുണ്ണി മാഷ് ,മഹാരാജാസ് കോളേജിൽ സാഹിത്യ മീറ്റിംഗിൽ 

പ്രസംഗിക്കാൻ എത്തിയ കാര്യം അയവിറക്കി കൊണ്ടാണ് അജിത്‌ നായർ തുടങ്ങിയത് .ആദ്യ ചോദ്യം " എല്ലാവരും ഊണു  കഴിച്ചോ ? "

 

"    എല്ലാവരും ഉണ്ടപോലാകണം          ഉണ്ട പോലാകരുത് " സംസ്കൃത ഭാഷ നിലനിൽക്കാതെ പോയത് അതിൽ ബാലസാഹിത്യം  ഇല്ലാതിരുന്നത് കൊണ്ടാണെന്ന് അജിത്‌ പറഞ്ഞു . 

    "   കാലം ഇല്ലാതാകുന്നു         ദേശം ഇല്ലാതാകുന്നു         കവിതേ നിയെത്തുമ്പോൾ ഞാനില്ലാതാകുന്നു "   ജീരക മിട്ടായി മാറാപ്പ് അഴിച്ച് കൊടുക്കാൻ കഴിഞ്ഞ ഒരു ജീവിതമായിരുന്നു  മാഷിന്റേത് എന്നാണ് പി .റ്റി .പൗലോസ്‌ പറഞ്ഞത് .

     

 കുഞ്ഞുണ്ണി മാഷിന്റെ ചില പതിവുകൾ സി .എം .സി പറയുകയായിരുന്നു .'ചോറും പയറും വേവിച്ച് ഉരുളകളാക്കി കാക്കയ്ക്ക് 

കൊടുക്കുക .വലിയൊരു കവിയാകുന്നതിലും നല്ലതാണ് ഒരു നല്ല  മനുഷ്യനാകുക എന്നത് " 

കുഞ്ഞുണ്ണി മാഷിന്റെ കവിതയ്ക്ക് മുമ്പിൽ മുട്ടുകുത്താത്ത ആരും  ഇല്ലെന്നു മോൻസി കൊടുമണ്‍  ഓര്മിപ്പിച്ചു .

  ഡോ. നന്ദകുമാർ ,രാജു തോമസ്‌ ,ജോസ് ചെരിപുറം,ഡോ ഷീല എന്നിവരും  കുഞ്ഞുണ്ണി മാഷിന്റെ കവിതയുടെ വിവിധ തലങ്ങളെ അസ്പതമാക്കി  സംസാരിച്ചു .

      മാഷ് പാടുന്നു :-

         "       ഈ പെണ്ണെന്ന് പറഞ്ഞാൽ എന്താണ്ടാ                 അത് പൊന്നിന്റെ മറ്റൊരു രുപാണ്ടാ                 ഈ പോന്നെന്ന് പറഞ്ഞാൽ എന്താണ്ടാ                  അതി മണ്ണിന്റെ കട്ടച്ച ചോരയാണ്ടാ .  "

     

  വ്യ്ഡുര്യ തരികൾ ചിതറിയ പോലെ കുഞ്ഞു കവിതകൾ കൊണ്ട് 

അനുവാചകനെ ചിന്തിപ്പിക്കുകയും ,ചിരിപ്പിക്കുകയും ,കരയിപ്പിക്കുകയും  ചെയ്ത മാഷിന് ,പോയിട്ട് ഒൻപത് വർഷങ്ങളായിട്ടും,മനസ്സിലൊരു നിറ സാന്നിധ്യമായി നിൽക്കാൻ കഴിയുന്ന മാഷിന് സര്ഗവേദിയിലെ  അക്ഷര സ്നേഹികളുടെ പ്രണാമം .

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.