Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെയിൽ ബോക്സ് സാക്ഷി

mail

മടക്കിയും ചുരുളാക്കിയും പോസ്റ്റ്മാൻ വീടുവീടാന്തരം നടന്നു നടന്നെത്തിക്കുന്നു ബില്ലുകൾ, ഇൻഷുറൻസുകൾ, ഓട്ടോ മെക്കാനിക് ഫോട്ടോകൾ, റിയൽ എസ്റ്റേറ്റ് മോഹനങ്ങൾ, ഈബേകൾ, ആമസോണുകൾ, മലയാള ലിപി നിരന്ന പത്രങ്ങൾ, പള്ളി വിഹിതപ്പിരിവിൻ കുറ്റികൾ, യൂണിവേഴ്സിറ്റിക്കാർഡുകൾ.

മെയിൽ ബോക്സിനു സമീപം ബഹുവർണ്ണച്ചെടികൾ, പൂക്കളെ കീടം തിന്നാതിരിക്കാൻ തളിച്ച മരുന്നിന്റെ അടക്കിയ മർമ്മരം തപാലിൽ വരുന്നവ തൂണും ചാരി നിന്നവരല്ലേ?

മുൻ വശത്തും പിൻ വശത്തും പരസ്യം നിറയുന്ന മലയാള ലിപി നിരന്ന പകിട്ടുകൾ, പത്രങ്ങൾ, കയ്വിൽ നിന്നും വഴുതി പൂവിൽ പതിക്കുന്നു.

‘‘പൂവു ചതയുമോ ഇല്ലയോ’’? ഐ ഫോൺ വീഡിയോ കണ്ണിറുക്കി. ഐ ഫോണിലെ മലയാളത്തിലും നിറയെ പത്രങ്ങൾ: നാലാം ക്ലാസ്സിലെ എഴുത്തു പഠിത്തക്കാരുടെ വരികളെ തിരിച്ചു തിരിച്ചു അടുക്കി നിരത്തി കവിതയാക്കി യും, കഥയാക്കി യും, ശൃംഗാര രതി വേലകൾ ഫങ്കസ്സു പിടിപ്പിച്ച ലിംഗവൈകൃതികളുടെ മൂർച്ഛാസ്രവരചന:

ലിംഗവൈകൃതികളുടെ മൂർച്ഛാസ്രവരച യിതാക്കൾ അന്ന് ഹിപ്പിക്കാലത്ത് ആണുങ്ങളായിരുന്നെങ്കിൽ ഇന്ന് ബീജാണ്ഡഹത്യാകാലത്ത്് പെണ്ണുങ്ങളായിത്തുടരുമ്പോൾ; അങ്ങു പള്ളിയിൽ കേരള നാട്ടിലെ ഗുൺടാ സിനിമയിലെ റൗഡികളുടെ ആക്രോശാവേശത്തോടെ ധ്യാനങ്ങൾ മുറവിളി തുടരുന്നു;

കണ്ണും ചുൺടും പൂഴ്ത്തി ഒരു ശാരിക- അതേ ഒരു കിളി; ഫ്രൺട് യാഡിൽ വെട്ടിയിട്ട കരിഞ്ഞ പുൽ നാമ്പുകളിൽ കത്തും ചൂടിൽ പിടയുന്നു: കാട്ടാളനില്ലാ, വാത്മീകിയില്ലാ, റീസൈക്ക്ളിങ്ങ് കാനിന്റെ വായും മെയിൽ ബോക്സും സാക്ഷി!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.