Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർത്തോമ്മ വലിയ മെത്രാപ്പോലീത്താ മാർ ക്രിസോസ്റ്റം തിരുമനസിന് ശതാബ്ദി മംഗളങ്ങൾ !!!!

marthoma-poem

നൂറിന്റെ പടിവാതിലെത്തുമീയമാനുഷൻ

ആരെയു മത്ഭുതാദ്രിയിലാഴ്ത്തും യോഗീശ്വരൻ

നൂറിലും പതിനാറിൻ ചാരുവാം വപുസുള്ളോർ

തേനൂറും മധുരമാം ഫലിത വചസാർന്നോർ,

ഓരായിരത്തിത്തൊളളായിരത്തിപ്പതിനെട്ടാ–

യോ,രേപ്രിലിരുപത്തേഴിലൊരു വെൺതാരമായ്

ചാരുസ്മിതൻ ഫിലിപ്പോസ് ഇരവിപേരൂർ ജാതൻ

മാർത്തോമ്മാ മെത്രാഗ്രിമൻ സ്വർണ്ണജിഹ്വൻ ക്രിസോസ്റ്റം !

പുഞ്ചിരി സദാതഞ്ചു മഞ്ചിതാധരപുടം

അഞ്ചാതേതു വാക്ഖഡ്ഗം തകർക്കും വാക്ധോരണി

സ്വച്ഛകോമളശീലൻ, സുമുഖൻ, സമചിത്തൻ

ആരാലുമാരാദ്ധ്യനായ് മേവുന്നീ യതീശ്വരൻ !

Elcy Yohannan

അന്തിച്ചുവപ്പിന്നരുണാഭയാർന്നുടയാട

വാർതിങ്കൾക്കല നാണിച്ചൊളിക്കും മന്ദഹാസം

ആരാദ്ധ്യമാം തേനൊളി വിതറും മന്ദ്രനാദം

വെണ്ണിലാവിനെ വെല്ലും വെളളിനൂൽ താടിമീശ,

മാർത്തോമ്മാ സഭാദ്ധ്യക്ഷൻ സംപൂജ്യൻ മാർ ക്രിസോസ്റ്റം

സാത്വികരാജസാത്മൻ മഹാചാര്യസത്തമൻ

മാർത്തോമ്മാ കൊളുത്തിയ ദീപശിഖ തെളിക്കൂ

നിത്യമായ് ദീപ്തിമത്തായ്, പിതാവേ, ത്വൽമക്കൾക്കായ് !

വന്ദനം പിതാവേ, ത്വൽ നേതൃത്വം മക്കൾക്കെന്നും

സന്ദേഹമാറ്റി ശാന്തിനീരദം കാട്ടീടുന്നു

ഭാവുകം നേരുന്നു ഞാൻ പ്രാർത്ഥനാസമന്വിതം

താവക തൃപ്പാദത്തിലർപ്പിപ്പൂ സമാദരം !

നമസ്തേ, മാമുനീന്ദ്ര ധനനാം മഹാത്മാവേ !

മാർത്തോമ്മാ സഭാധിപൻ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം !

തൊണ്ണൂറ്റൊമ്പതഭ്രദീപാർച്ചനയർപ്പിക്കുന്നേൻ

ഭക്ത്യാദരോപഹാരം ത്വൽ ജന്മനാളിൽ താതാ !

Your Rating: