Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദു:ഖവെള്ളിയുടെ ഓര്‍മ്മയ്ക്ക്

jesus-01

വിങ്ങലുകളില്‍...

ആഴമുള്ള മുറിവുകളില്‍

ആഴ്ന്നിറങ്ങുന്ന ഒരു രൂപമുണ്ട്!

കൊടും വേദനയുടെ അറുതിയില്‍

മുറിവുണങ്ങാത്ത വപുസ്സുമായി

നിസ്സഹായനായി..

മരക്കുരിശ്ശില്‍ മരണം പുല്‍കിയ

ഒരു ദിവ്യ രൂപം!

അവിടെ...

നിണജലങ്ങള്‍ വാര്‍ന്നൊഴുകുന്ന

തിരുശരീരം പുല്‍കി നിന്ന്

വേദനകളെല്ലാം സമര്‍പ്പിക്കുന്ന

നിശ്ശബ്ദ നിമിഷങ്ങളുണ്ട്.

അവിടെ...

മുറിവുകളിലെ

സ്നേഹ നീര്‍ത്തുള്ളികള്‍

അനാഥമാകുമ്പോള്‍

അതേറ്റു കുനിഞ്ഞു പൊകുന്ന

സ്നേഹ നിമിഷങ്ങളുണ്ട്.

അവിടെ..

കണ്ണീരിന്റെ നനവുള്ള

യാത്രാമൊഴി നല്‍കി പിരിയുമ്പോള്‍

സങ്കടക്കടലിനറുതിവരുത്തുന്ന

ദിവ്യനിമിഷങ്ങളുണ്ട്...

Your Rating: