Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഴുതാതെ പോയത്

mother

നീ തന്നെ കാരണം കാണുമാറാകിയ നിന്‍ പ്രിയ വദനം

പിന്നെപ്പിന്നെ നാൾനീങ്ങവെ മനസ്സിലെ മായത്ത സ്ത്രീരൂപമായി

കാലത്തിന്‍ പ്രയാണത്തിൽ പ്രിയ തോഴിയായി

ജീവിതക്കടലിന്‍ കാണാചുഴികളിൽപെട്ടുഴലുമ്പോൾ കയ്തരാതകന്നു

പോയില്ലിവൾ കാരണം ഇവൾ എന്റെ പ്രണയിനിയല്ലത്രതന്നെ

എന്റെ സ്വപ്നങ്ങൾ ചിറകുവിരിക്കുവാന്‍ താവകത്തൂവൽ കൊഴിച്ചവൾ

വിജയത്തിന്‍ പടവുകൾ ഏറി ഞാനെത്തിയ തീരങ്ങൾ നിന്‍മുഖം മായ്ച്ചെപോയ്

എന്നിട്ടുമോർമതന്‍ ഇത്തിരി വെട്ടത്തിൽ നീ എന്നെയും കാത്തിരുന്നോ

കണ്ടതുമില്ല ഞാന്‍ കൊതിച്ചതുമില്ല ഞാന്‍ ഓർമകളൊന്നും ഓർത്തതെയില്ല ഞാന്‍

ഒരു നോക്കു കാണുവാന്‍ നീ കൊതിച്ചപ്പോഴും തിരിഞ്ഞൊന്നു നോക്കുവാന്‍ കൂട്ടാക്കിയില്ല ഞാന്‍

നഷ്ടപ്രണയത്തിന്‍ വിരഹങ്ങൾ കണ്ട ഞാന്‍ നിന്‍മനഃസ്പന്ദനം അറിഞ്ഞിരുന്നില്ല

എന്റെ കാവ്യങ്ങളിൽ നിന്റെ കണ്ണീർക്കറ ഒരുനാളും പുരണ്ടിരുന്നില്ല

വേദനകൾ അന്യമായ് കാണുന്നിടത്തേക്കു നീ യാത്രയയ് ഞാന്‍ ഏകനായ്

സന്തോഷമൊന്നും പകർന്നു നല്കീടുവാനകാതെ അമ്മേ ഞാന്‍ നിർജീവ തുല്യനായി

പ്രണയമെന്‍ കാവ്യങ്ങൾക്കെപ്പൊഴും വിഷയമായിരുന്നുവെങ്കിലും അമ്മേ

നിനക്കായെന്‍ തൂലിക നീങ്ങിയില്ല…

ഞാന്‍ കണ്ട സ്ത്രീ രൂപങ്ങളിലെല്ലാം

നോക്കുമ്പോൾ എന്നെ ചതിക്കാതിരുന്നതു നീ മാത്രം എന്റെ അമ്മ മാത്രം….

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.