Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി 'അവന'രികിൽ

ramsan

ഇനി യാത്രയായിടാം 
മനമലക്കിത്തേച്ചിടാം
മധുരസൗഹൃദധാരയിൽ 
മലർവനികയാക്കിടാം മണ്ണിനെ 

മനസ്സിനില്ലിനി കനം 
മനുഷ്യർക്കൊക്കെയും ഒരു മനം 
അന്യന്റെ വേദനകൾക്കുമുയിരിലിടം 
അവനി വ്രതചര്യയിലൊഴുകുമാർദ്രയാനം 

ഇനി കാതിലില്ല ദൂഷണമർമരങ്ങൾ 
നാവിൽ കിനിയുന്നല്ലാഹുവിൻ കനിമൊഴികൾ
മിഴികളാദരം വിണ്ണിലഭയമർഥിപ്പൂ 
ഉയിരാകെയവന്നായ് സമർപ്പിതം 

പിറക്കുന്നു ദിനമവന്റെ സ്‌മൃതിയിൽ 
മറക്കുന്നു കായതൃഷ്ണകൾ മുഴുവൻ 
ഉറക്കത്തിലും താരാട്ടായ് തിരുവചനം
ഉൾത്തുടിപ്പു തൊട്ടെപ്പൊഴും കരുണാഹസ്തം 

pic01

കഴുകിക്കഴുകിയോരോ ഹൃദയവും 
മിഴിവുറ്റ തനിത്തങ്കമാക്കുന്നു 
അഴുക്കിന്റെയംശംപോലുമൊപ്പിമാറ്റി 
തഴുകിയുണർത്തുന്നു കാരുണ്യവിരലുകൾ 

ഇനി നന്മ മാത്രം നമുക്കാചരിക്കാം 
കനിവുടയോൻ തരും മഹാവസരം 
നീർക്കണങ്ങൾവരെ ത്യജിച്ചു മുന്നേറാം 
വാർത്തിടാം വിണ്ണിന്റെ പുണ്യമാർന്നൊരുലകം.......
 

Your Rating: