Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലമുറ

അച്ഛാ ... ഒരു പൂച്ച . മൂന്നുവയസുകാരൻ കുഞ്ഞിന് വേണ്ടത് എന്തെന്നു തിരിച്ചറിയാനായിട്ടോ അതോ അവനു പ്രകൃതി ഒരുക്കിയ കൂട്ടു വേണമെന്നു തോന്നിയിട്ടോ അറിയില്ല. അന്നു സന്ധ്യക്ക്‌ ചാറ്റ മഴയും നനഞ്ഞു അച്ഛൻ കേറിവന്നപ്പോൾ നെഞ്ചിൽ അടക്കിപ്പിടിച്ച് ഒരു കുഞ്ഞു പൂച്ച ഉണ്ടാരുന്നു...
വയറിൽ നോക്കി അമ്മൂമ്മ പറഞ്ഞു " ചക്കി പൂച്ചയെ നിനക്കു കിട്ടിയുള്ളൂ, ഇനി ഇതും ഇവിടെ കിടന്നു പെറ്റു പെരുകണോ ? 

പച്ചചാരനിറത്തിൽ പുള്ളിക്കുത്തുകൾ ഉള്ള വയറിൽ വെള്ള രോമങ്ങൾ ഉള്ള ഒരു സാധാരണ ഒരു കുഞ്ഞു പൂച്ച. അവൻ അതിനു ഒരു ഗോപി കുറി തൊട്ടു ചേച്ചിയുടെ റിബ്ബൺ കൊണ്ടു കഴുത്തിനു ചുറ്റും വട്ടക്കെട്ടു കെട്ടി.ഉണ്ണിക്കുട്ടൻ പോകുന്നിടത്തു ഒക്കെ വാല് പോലെ അമ്മിണിയും ഉണ്ടാരുന്നു..
അമ്മിണി വളർന്നു അമ്മിണിക്കു രണ്ടു ഇത്തിരി പോന്ന കുട്ടികൾ ഉണ്ടായി. കൗതുകത്തോടെ ഉണ്ണി കണ്ടു . കുഞ്ഞു പൂച്ചകൾ അമ്മിണി പൂച്ചയുടെ വാലിൽ തോണ്ടി കളിക്കുന്നതും ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ അമ്മിണി അങ്ങനെ കിടക്കുന്നതും.കുട്ടികളെ പിന്നെ ആർക്കോ കൊടുത്തു .. അമ്മിണി വീണ്ടും വീണ്ടും പ്രസവിച്ചു.പിന്നെ എപ്പോഴോ അമ്മിണിയെ കാണാതെ ആയി.

അതും ഒരു മഴ ഉള്ള ദിവസം
" അച്ഛാ പൂച്ച .. മോന് പൂച്ചയെ വേണം "
ഷോപ്പിങ് മാളിലെ ടെഡി ബിയർ കൂട്ടത്തിൽ ഒരു പൂച്ച പാവ..
വീണ്ടും ഒരു മൂന്നു വയസ്സുകാരന്റെ പൂച്ച...
വൈകുന്നേരം നേരത്തെ ഉറങ്ങിയ അപ്പൂസിന്റെ കയ്യിൽ നിന്നും പൂച്ചയെ എടുത്തു മാറ്റുമ്പോൾ പൂച്ച പാവയ്ക്കും ഒരു പൊട്ടു കുത്തിയിരുന്നു...
മഴ ...
മരുഭൂമിയിൽ ഇവിടെ നിന്നു മഴ....
 

Your Rating: