Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്ഞാനപ്പാന

home-art

സൂര്യോദയം കാണണമെങ്കിൽ–

സ്മാർട്ട്ഫോൺ സ്ക്രീൻസേവർ

അല്ലെങ്കിൽ മറ്റേതെങ്കിലും ഗാഡ്ജറ്റ്

അല്ലെങ്കിൽ ജനൽ തുറന്നു

നോക്കുമ്പോൾ കാണുന്ന തെരുവു

തൂപ്പുകാരുടെ നീളൻ കുപ്പായം

അതുമല്ലെങ്കിൽ തിരക്കിട്ടു നീങ്ങുന്ന

കുഞ്ഞു പെണ്ണിൻ സ്കർട്ട്

വലിയൊരു ഭാരവുമായി ജോലിക്ക്

ഓടുന്ന ഭാര്യയുടെ വേവലാതി

പിന്നെയും പണിയൊന്നുമില്ലാതെ

നാണിച്ച് ലജ്ജിച്ച ഭർത്താവ്

ഇവരുടെ മുഖകാന്തിയിൽ നിന്ന്

എനിക്കു കാണാം സൂര്യോദയം.

എന്റെ സൂര്യോദയം, ഒരു കണക്കിന്

പാതിരിച്ചിരിപോലെ അഡ്ജസ്റ്റുമെന്റാണ്

ലാഭം കണക്കാക്കാനറിയാത്ത കച്ചവടക്കാരന്റെ

കൂട്ടിക്കിഴിക്കലുകളുടെ വെപ്രാളമാണ്

മറ്റൊരർഥത്തിൽ, കോഴിയും പോത്തും

തൂക്കിപ്പിടിച്ച സഞ്ചി, ചന്തയിലെ തിരക്കിൽ

പൊട്ടി വീഴുമ്പോൾ എടുത്തു സഹായിക്കാൻ

ആർത്തിപുരണ്ടെത്തുന്നവരുടെയും

ഒരു കൈയിൽ കത്തിയുമായി മീൻവെട്ടുമ്പോഴും

പെണ്ണിന്റെ ഉടലിനെ പ്രാപിച്ച് ആഞ്ഞുവെട്ടി

ചോരചിന്തുന്ന മാംസത്തിന്റെ നറുമേനിയിൽ

കൈയിട്ടിളക്കുന്നവന്റെ രതിമൂർച്ഛയാണ്.

ഇങ്ങനെയൊഴുകുന്ന എന്റെ പുഴയിൽ

എവിടെയെങ്കിലും സൂര്യോദയം കാണാമോ

ഇങ്ങനെ നടക്കുന്ന എന്റെ പകലിൽ

എവിടെയെങ്കിലുമുണ്ടോ സൂര്യാസ്തമയം

സൂര്യൻ ഒരു മിഥ്യയാണെന്നും അത ് ഒരു മിറാഷ് പെയിന്റിങ്ങുമാണെന്ന്

നോർവെയുടെ തെരുവിൽ ഒരു റൊട്ടിക്കഷണം

നുണയവേ തിരിച്ചറിഞ്ഞ മാത്രയിൽ

ഞാനെഴുതി, അറിവിന്റെ നൂറ്റൊന്നു മാത്ര

നീളുന്ന ജ്ഞാനപ്പാനയ്ക്ക് ആമുഖം !

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.