Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവിത: ഓണം വരാറായ് 

മകനേ നീ അറിഞ്ഞില്ല
പറമ്പാകെ പാകി വിരിച്ചൊരാ തറയോട് പൊളിച്ചച്ഛൻ 
പതിനെട്ടാം പട്ട തെങ്ങു വച്ചു,
പിന്നെ രണ്ടു വാഴ വച്ചു, ഒരു മാവു വച്ചു..
 
എന്നും അവയ്ക്ക് വെള്ളം തളിച്ചു,
ഇന്നവ കായ്‌ക്കുന്നു, കുലക്കുന്നു , കാത്തിരിക്കുന്നു.
 
കാവലിനായ് നീ വാങ്ങി തന്നൊരാ നായ്ക്കുട്ടി 
കുറുമ്പനാണവൻ എങ്കിലും സ്‌നേഹമുള്ളൊൻ..
ഒരു കുടം കണ്ണീരു ബാക്കി വച്ചേ, കുത്തി വേദനിപ്പിച്ചേ നമ്മെ വേർപിരിഞ്ഞു ,
 
വീടൊരു വീട് , ഈ ഗംഭീര വീടിന്റെ രണ്ടാം നിലയിൽ പൊടിപിടിച്ചു .
അഭയാർത്ഥി പ്രാവുകൾ കൂടു കൂട്ടുന്നു , പിന്നെ കാഷ്ടമിടുന്നു..  മുട്ടയിടുന്നു ..
 
അവരുടെ കലപിലയിൽ വീടുണരുന്നു , അവരുടെ ശാന്തതയിൽ വീടുറങ്ങുന്നു ! 
റേഷൻ കാർഡൊക്കെ  ചിതലരിച്ചു , റേഷൻ കടയിലെ വഴി മറന്നു , 
നാളെയൊരുന്നാൾ പേര് വെട്ടും മുൻപേ , ദൂരം എത്ര താണ്ടാൻ കിടക്കുന്നു ..
 
സ്കാന്ഡിനേവിയൻ രാജ്യം വിളിക്കുന്നു , വർധക്യത്തിലിതാ ചിറകു മുളയ്ക്കുന്നു..
മുറ്റത്തെ ചെടിച്ചട്ടിയിൽ നിന്നിതാ മുക്കുറ്റി പൂ ചുമ്മാ ചിരിക്കുന്നു , തുമ്പ പൂക്കൾ കുലകുത്തിയാടുന്നു ,
ഓണപ്പാട്ടിന്റെ ശീലുകൾ കേൾക്കുന്നു ,, ഓണം വരാറായി  പൊന്നോണം വരാറായി,, കണ്ണേ മടങ്ങുക ..
 
കശുമാവിൻ കൊമ്പിൽ നാം കൊരുത്തൊരാ ഓണപൊന്നൂഞ്ഞാൽ  പാടെ ദ്രവിച്ചു , 
ഓലവാലൻ കിളി കൂടകന്നു,,
 
എങ്കിലും ഓണം ചേർന്നുണ്ണനായി കാത്തിരിപ്പൂ
'അമ്മ കാത്തിരിപ്പു , അച്ഛൻ കാത്തിരിപ്പു.... 
 
ഓർമകളിൽ എപ്പോഴോ പൂക്കളം ഉണ്ടെങ്കിൽ ,, ഓണപ്പാട്ടിന്റെ മാധുര്യം ഉണ്ടെങ്കിൽ...
അമ്മ വിളമ്പിയ രുചി നാവിൽ ഉണ്ടെങ്കിൽ...
മകനെ മടങ്ങുക ....
ഓണം വരാറായി  പൊന്നോണം വരാറായി....
'അമ്മ കാത്തിരിപ്പൂ , അച്ഛൻ കാത്തിരിപ്പു.... 

Your Rating: