Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒ.എന്‍.വി ക്കൊരു ചരമഗീതം

kollam-onv

മലയാള നാടിന്റെ പുണ്യമേ !മഹാ കവേ!

നിന്‍ മൃതിയില്‍ നിനക്കാത്മ ശാന്തി!

ഇതു നിന്റെ ചരമ ശുശ്രൂഷയ്ക്ക്,

ഹൃദയത്തിലിന്ന് കുറിച്ച ഗീതം.

മൃതിയെന്ന സത്യമാം നിഴലില്‍

നീ മരവിച്ചിരിക്കേ ......

ഉയിരറ്റനിന്‍ മുഖത്തശ്രുബിന്ദുക്കളാല്‍

ഉദകം പകര്‍ന്നു വിലപിക്കുവന്‍

ഇവിടെ ഈ ഞങ്ങളുണ്ട്..

ഇതു നിനക്കായി മാത്രം കുറിക്കുന്നു ഞാന്‍

ആ മൃത മേനി കണ്ട്

കത്തുന്ന സൂര്യന്‍ തിരിയണക്കുന്നുവോ..

ആടി മുകില്‍ മാല കണ്ണീരു തൂകുന്നുവോ

ആതിരകള്‍ കണ്ണു ചിമ്മുന്നുവോ

ആവണികള്‍ ഒരു കുഞ്ഞു പൂവു തിരയുന്നുവോ

ആറുകള്‍ ഒഴുക്കു തിരയുന്നുവോ?

ബോധമാം നിറ നിലാവിലൊരു

തുള്ളിയെങ്കിലും ശേഷിക്കുവോളം

നിന്റെയീ ഓര്‍മ്മകള്‍ക്കു മരണം വരില്ല..

നീയെന്റെ കവിതയില്‍ വയമ്പും

നറുതേനുമായി വന്നൊരാദ്യാനുഭൂതി..

എന്റെ തിരി കെടും നേരത്തു

തീര്‍ത്ഥകണമായെത്തുന്നൊരന്ത്യാനുഭൂതി.

ആയിരമുണ്ണിക്കനികള്‍ക്കു

താരാട്ടുമായി നീ ഉണര്‍ന്നിരുന്നേക്കുമൊ..

ആയിരം പുഴകളുടെ ഓളങ്ങളായെന്റെ

ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിച്ചേക്കുമൊ..

കാവ്യമായ് ഗാനമായി താളമായി

പുത്തനാം വര്‍ണ്ണക്കുടകള്‍ തീര്‍ത്തീടുവാന്‍..

അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍

നൂറു വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വച്ചീടുവാന്‍

സായന്തനങ്ങളെ സംഗീതമാക്കുവാന്‍

ഒരു പുനര്‍ജ്ജനിക്കായി കത്തിരിക്കുന്നു ഞാന്‍

എന്നെയുണര്‍ത്തുവാനെന്നെയമൃതൂട്ടുവാന്‍

ഹൃദയ നീഡത്തിലൊരു കിളിമുട്ടയടവെച്ചു

നീ കവിതയായി വിരിയിച്ചതും..

ജലകണികപോലെ തരളമെന്‍

ഹൃത്തിന്നൊരു നളിന ദലമായി

നീ താങ്ങായി നിന്നതും

എന്നില്‍ നിറയുന്നു നീ

അമൃതമീ സ്മൃതികള്‍ മത്രം..

വാക്കുകളില്‍ സംഗീതമുള്ള പാട്ടുകാരാ..

അരിയ നിന്‍ തൂലികയില്‍ നിന്നൊരു

മാത്രയെങ്കിലൊരുമാത്രയെന്‍

കവിതക്കൊരു തൂവലായി തീര്‍ന്നിടാമൊ?

കവിതയുടെ തീര്‍ത്ഥ വഴികളില്‍

കവിതയായി നീ അകലങ്ങളില്‍ അലയുമ്പോള്‍

“അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍

ഒരു മാത്ര വെറുതേ നിനച്ചു പോയി“

മഹാനു ഭാവനീ ഗുരുവിന്‍

പാദാരവിന്ദങ്ങളില്‍ അര്‍പ്പിക്കുന്നു ഞാനിന്ന്

ഒരായിരം പ്രണാമസൂനം

മരണമില്ലാത്തൊരീ മഹാകവേ!

ഇതു നിന്റെ മൃതി ശാന്തി ഗീതം!

ഇതു നിന്റെ ചരമ ശുശ്രൂഷയ്ക്കു

ഹൃദയത്തിലിന്ന് കുറിച്ച ഗീതം!

thresiamma
Your Rating: