Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലത്തിനപ്പുറം അബ്ദുൽ കലാo

poem-about-kalam

രാമേശ്വരത്തെ നിലാവെളിച്ചത്തിൽ          
നീലക്കടൽ കണ്ടു വളർന്ന ബാലൻ
കാലം വളർത്തിയ കനക  താരം 
കർമ മണ്ഡലേ  വിളങ്ങി  ഭൂവിൽ
മമ ഭാരത നാടിൽ അഭിമാനമായി
ഭൂവിൽ മനുജർക്ക് മാർഗ ദീപമയ്
ഭാരത മണ്ണിൽ പിറന്ന താരം കലാം
 
ഭാവിയെ മാറ്റാനാകില്ല മക്കളേ
എന്നാൽ നിങ്ങൾക്ക് മാറ്റം ശീലങ്ങളെ
മാറ്റിയ ശീലങ്ങൾ നിങ്ങടെ ഭാവിയെ
മാറ്റി മറിച്ചു നേർവഴിയാക്കും നിശ്ചയം
എന്ന് ഉരചെയ്തൊരു താരം കലാം
 
ഭൗതികാർത്ഥത്തിൽ എനിക്കില്ലവകാശി
എൻ കഥ എന്നോടൊപ്പം കഴിഞ്ഞിടും
എനിക്കായ് നേടിയതില്ല, നിർമ്മിച്ചതില്ല
പിന്തുടർച്ചയ്ക്കായ് കുടുംബവും ഇല്ല
എന്നുരചെയ്തൊരു താരം കലാം

ഭാരതാംബ തൻ ആത്മാവു തൊട്ടറിഞ്ഞ 
മമ നാടിൻ അഭിമാനാമാം പ്രഥമ പൗരൻ
ഒരു കയ്യിൽ നവ ഗഗന ശാസ്ത്രവും
മറു കയ്യിൽ നിസ്വാർഥ ജനസേവനം
ഇട്ട് അമ്മാനമാടിയ കർമയോഗി   
ഇല്ല മരിക്കില്ല നിന്നുടെ ഓർമ്മകൾ
ഭാരതമെന്ന നാട്  ഉള്ള കാലത്തോളം.
കാലമുള്ള കാലത്തോളം താരം കലാം.  

Your Rating: