Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിതാവേ, നിനക്കൊരു നൃത്തമെന്‍ മുത്തം

father

താതാ, നീ തന്നതീ ജീവിതം ചേതനയുടെ പാരാവാരം, അത്ഭുതങ്ങളുടെ ക്ഷീരപഥസ്മേരം! നിന്നില്‍ വീണ്ടുമൊരു ബീജ കണമായ് തിരികെയണയും മുമ്പേ, നിന്‍ശിൽപചാതുര്യത്തിന്‍ കലവറകളിലൊന്നെത്തി നോക്കാന്‍ പോലും ആവാതീ നിത്യ വിസ്മയത്തിന്‍ താടിക്കു കൈയîുമൂന്നി തെല്ലിട... പിന്നെ, നിന്നെ പാടിപ്പുകഴ്ത്തി തെല്ലിട വീണ്‍ടും നിന്‍ ശിൽപങ്ങളില്‍ പൂണ്ടു തെല്ലിട. പോരാ പോരാ. രചിച്ചും രുചിച്ചും ചരിച്ചും ചിരിച്ചും ഉരിച്ചും അരിച്ചും ഇരിച്ചും പൊരിച്ചും കരിച്ചും വരിച്ചും തരിച്ചും തിരിച്ചും പിരിച്ചും മരിച്ചും നിന്നില്‍ വീണ്‍ടുമൊരു ബീജ കണമായ് തിരികെയണയും, നടനമിതു തുടരും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.