Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അല്ലെങ്കിലും സിംഹങ്ങൾ കുറുനരികളെ ഗൗനിക്കാറില്ല! (കവിത)

alone

അവരെപ്പോഴും അങ്ങിനെയാ

ഒരേ സമയം രാജാവും മുനിവര്യരുമായിരിക്കും

ശാന്ത ഗംഭീരം നടപ്പും ഇരിപ്പും.

കർമ്മധീരൻ.

കടലിലായാലും കരയിലായാലും

കാട്ടിലായാലും കൂട്ടിലായാലും.

നിയമങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണെന്നും

ജനങ്ങൾ നിയമത്തിന് വേണ്ടിയല്ലെന്നുമുളള ആത്യന്തിക സത്യമറിഞ്ഞവരിവർ.

ഒരിക്കൽ നടുനിരത്തിലുപേക്ഷിച്ചു നോക്കി.

ആഡംബര വണ്ടികളും കൊലവണ്ടികളും പത്തി താഴ്ത്തി.

പിന്നെ ഷോക്കടിപ്പിച്ചു നോക്കി.

അവാസനം അവരുടെ ഫ്യൂസ് പോയി

ഒടുവിൽ, അവരൊത്തു ചേർന്നു.

ജനങ്ങളാണ് യാഥാർഥ യജമാന്മാരെന്ന്

ഉരുവിട്ട മഹാത്മാവിന്റെ പിന്മുറക്കാരും.

പാർട്ടി ജനങ്ങൾക്കു വേണ്ടിയെന്നുപന്യസിച്ച ആചാര്യന്റെ ഉപാസകരും

ഇനി ഒരു കുരിശു വേണം.

പ്രോക്ടോ കോൾ പ്രകാരം രണ്ടാളും;

ഒന്നിടതും, ഒന്ന് വലതും.

പക്ഷേ,

ജനങ്ങളുടെ ഉത്സവം മൂന്നാം നാളിലാണ്.

ഉയർത്തെണീപ്പിന്റെ മൂന്നാം നാൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.