Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതങ്ങളിങ്ങനെ ഉണ്ടായി

ആദിയിലൊരുവൻ ഒരു വയലിൽ

പല വിത്തുകൾ വിതച്ചു.

ഋതുക്കളൊരുക്കി ,മഴ ചൊരിഞ്ഞു

വിത്തുകൾ മുളയ്ക്കാൻ കാത്തിരുന്നവൻ.

ഓരോ വിത്തിലിരുന്നും വിരിഞ്ഞിറങ്ങി,

മാനവ മക്കൾ പല തരം.

വെളുത്തവൻ ,കറുത്തവൻ

ഗോതമ്പുമണിതൻ നിറമോടുള്ളവൻ.

നൂറ് തുണികൾ ചേർത്ത് തച്ച്

കൃഷിക്കാരൻ ,ഒരു വസ്ത്രം മെനഞ്ഞു.

അതുടുത്തവൻ നിന്നു വയലിൻ നടുവിൽ

വിതകൾക്കായ് കൊടുത്തു അമൂല്യ ജ്ഞാനങ്ങൾ.

വിതകളെല്ലാം കണ്ടു വസ്ത്രത്തിൻ ഭംഗി

വിതകളൊന്നും കേട്ടില്ല ജ്ഞാനങ്ങൾ .

ചെമപ്പു വസ്ത്രം കണ്ടവരൊന്നായി

പച്ച കണ്ടവർ വേറൊന്നായി ,അങ്ങനെ

ഉണ്ടായി നൂറു മതങ്ങൾ ,എന്നാൽ

ഇല്ലാണ്ടായി അതിലൊന്നും

വിതക്കാരൻ ചൊല്ലിയ ജ്ഞാനങ്ങൾ .

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.