Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകാശ വാതിലുകൾ

sree-prakash ശ്രീപ്രകാശ്

മൂകത തളം കെട്ടിയ രാത്രി നനവു വീണ ജനാലക്കപ്പുറത്ത് വിറങ്ങലിച്ച ചന്ദ്രബിംബം

ഉരുകിയിറ്റു വീണ നിലാത്തുള്ളികളിൽ ചവിട്ടി ഒരു മണൽക്കാറ്റ് അകലെ ചൂളം വിളിച്ചുണരുന്നുണ്ട്.

അകലേക്ക് പറന്നു പോയ കിളിനാദത്തിന്റെ ജീവസ്സുറ്റ ഓർമ്മ പോലെ, ജനാലപ്പടിയിൽ ഒരു തൂവൽ മരണത്തിലേക്ക് മിടിച്ചു കൊണ്ടിരിക്കുന്നു.

മുപ്പത്തിരണ്ടാം നമ്പർ ബിൽഡിംഗിന്റെ ഇടത്തേ ചരുവിൽ തട്ടി ചിതറി വരുന്ന കാറ്റിന്റെ ചീളിനൊപ്പം പറന്നു പോകാനുള്ള വെമ്പലോടെ...

തിരിച്ചറിവുകളുടെ ആകാശ വാതിലുകൾ തുറക്കുന്നത് ഓർമ്മകളുടെ ശവകുടീരത്തിലേക്കാണ്.

പാതിവെന്ത ശരീരത്തിന്റെ കരിഞ്ഞ ഗന്ധമുള്ള, ഇരുണ്ട നിറമാർന്ന പനീർപ്പൂവുകളുടെ പൂന്തോട്ടത്തിലേക്ക്

ആത്മഹത്യ ചെയ്ത പ്രണയത്തിനരികെ തലയിൽ വെള്ള പുതച്ചിരിപ്പുണ്ട് സ്വപ്നങ്ങൾ പോലും ചിതലെടുത്തു പോയ ഒരാഗ്രഹം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.