Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്

Veedu

‘‘തുടങ്ങാം, വരയ്ക്കാൻ, ഇനിയുളള ചിത്രം, കറുപ്പും, വെളുപ്പും, നിറ ചാർത്തു തുല്യം തലങ്ങും, വിലങ്ങും, യഥാ– കോറിയിട്ടെഴുതാം വീടെന്ന രൂപം.’’

മേക്കും, കിഴക്കും, വളരുന്ന വീടുകൾ അന്യന്റെ അനുജന്റെ, അനിയത്തിമാരുടെ. പുത്തനടുപ്പുകൾ, വാൽപാത്ര വക്കുകൾ, തുളുമ്പിത്തെറിക്കുന്ന പാൽത്തുളളി കാണേ, എരിയുന്ന ഹൃത്താൽ നീ പകരുന്ന വാക്കുകൾ ചോരാതിറങ്ങുന്നു. എൻ കർണ്ണാവസാനം ‘‘ തുടങ്ങാം വരയ്ക്കാൻ ഇനിയുളള ചിത്രം’’

ഇഴമുറിഞ്ഞക്ഷര കവിതകൾ നമ്മൾക്കു, ഗതിവേഗമറ്റ നീർചാലുകൾ ഗേഹങ്ങൾ.

നഗരത്തിരക്കിലെ ഇടവഴിയ്ക്കപ്പുറം, മകളെ പിരിഞ്ഞു നാം മേവിയ രാവുകൾ.

പാതവക്കത്തെ, പഴയ വീടും, കുന്നിൻ ചെരിവിലെ ചെരിഞ്ഞ ചായ് വും വ്യഥിത സമുദ്രത്തിനിപ്പുറം നാമെത്തിയ മണൽ നഗര– യോരത്തെ അധിവാസവും

കരിമേഘ ദൃഷ്ടിയാൽ താനേ, കൊഴിയുന്ന മാമ്പൂക്കൾ നമ്മൾക്കു പാർപ്പിടങ്ങൾ

പണിയാം, പുതുക്കി യീ പഴയൊരെണ്ണം, ലളിതം, സുഖേയം ഒരു വര തിരുത്തൽ

കീറുന്ന– തെന്തിനോരസ്ഥിവാരം വേറെ, നിൻ ബാല്യം വളപ്പൊട്ടു– തിർത്തു രസിച്ച ദിക്കിൽ

വീശൂന്ന, കാറ്റിന്റെ ദിശയളന്നും, വീഴുന്ന, പേമാരി മിഴി നിറച്ചും,

നിവരും, വെയിൽ പന്തൽ കീഴിൽ വിയർപ്പാറ്റി, മധ്യ വയസ്സിലെ സായാഹ്ന കൗതുകം. ഉമ്മറക്കോലായിൽ, മെതിച്ചുവെച്ചും,

അണുമാത്ര, പിടയാത്തൊരർത്ഥനാ ദീപം അനുരാഗ ഹസ്തം, നീ കൊളുത്തി വെയ്ക്കെ, പകരം, നമുക്കേതുവുര രചിയ്ക്കാൻ സഖീ, നീ സൂക്ഷിച്ച പ്രണയ മീ കൂട്ടിലല്ലോ !

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.