Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബ ബോധവല്‍ക്കരണ സദസ്സുകള്‍ സംഘടിപ്പിച്ചു

kudumbam

ഷാര്‍ജD എമിറേറ്റ്സ് ഇന്ത്യ ഫ്രറ്റെര്‍ണിറ്റി ഫോറം ഷാര്‍ജ, അജ്മാന്‍ എന്നീ എമിറേറ്റ്സുകളില്‍ കുടുംബ ബോധവല്‍ക്കരണ സദസ്സുകള്‍ സംഘടിപ്പിച്ചു. ഷാര്‍ജ നാഷണല്‍ പെയിന്റ്സിനു സമീപമുള്ള ഫാമിലി പാലസ് ഹാളില്‍ മാതൃകാ കുടുംബം , അജ്മാന്‍ ഹാല ഇന്‍ ഹോട്ടലില്‍ കുടുംബ ബന്ധങ്ങളുടെ മനശാസ്ത്രം എന്നീ വിഷയങ്ങളെ അധികരിച്ചായിരുന്നു ക്ളാസ്സുകള്‍. രണ്ട് എമിറേറ്റ്സുകളിലുമായി അഞ്ഞൂറില്‍പ്പരം പ്രവാസി കുടുംബങ്ങള്‍ പങ്കെടുത്തു. ആക്സസ് ഇന്ത്യ ഡയറക്ടര്‍ ഡോ: സി ടി സുലൈമാന്‍ വിഷയാവതരണം നടത്തി.

സന്തുഷ്ടമായ കുടുംബ ബന്ധങ്ങള്‍ ഇന്നിന്റെ അനിവാര്യതയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആശ്വാസവും, ആനന്ദവും, അതേസമയം സുരക്ഷിതത്വവും നല്‍കാന്‍ കഴിയുന്നതാവണം നമ്മുടെ കുടുംബങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ കുടുംബത്തിന്റെ ഭദ്രതയും സമാധാനവും തകര്‍ക്കുന്നതോടൊപ്പം കുട്ടികളുടെ മാനസിക വളര്‍ച്ചയെപ്പോലും പ്രതികൂലമായി ബാധിക്കുന്നു.

ദമ്പതികള്‍ തമ്മിലുള്ള ആശയ വിനിമയത്തിന് സമയം കുറവായി വരുന്ന ആധുനിക സാഹചര്യങ്ങളില്‍ ദാമ്പത്യത്തിന്റെ കെട്ടുറപ്പിന് കൂടുതല്‍ സൂക്ഷ്മമായ നീക്കങ്ങള്‍ ഇരു ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതുണ്ട്. അസംതൃപ്തമായ കുടുംബ സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികളില്‍ അക്രമ വാസന കൂടുന്നതായി ആധുനിക ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു. വീടുകളില്‍ വേണ്ടത്ര പരിലാളനയോ അംഗീകാരമോ ലഭിക്കാത്ത കുട്ടികള്‍ എളുപ്പത്തില്‍ സാമൂഹിക വിരുദ്ധരുടെ പ്രലോഭനങ്ങള്‍ക്ക് വശംവദരാവും.

രണ്ടു വയസാവുമ്പോഴേക്ക് കുട്ടികളില്‍ വ്യക്തിത്വത്തിന്റെ അടിസ്ഥാനം രൂപപ്പെട്ട് കഴിഞ്ഞിരിക്കും ആയതിനാല്‍ നന്നേ ചെറുപ്പത്തില്‍ തന്നെ കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് മാതാപിതാക്കള്‍ ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമസ്ത മേഖലകളിലും മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന വേഗം കൂടിയ ഈ കാലഘട്ടത്തില്‍ മാതൃകാ കുടുംബത്തിന്റെ വീണ്ടെടുപ്പിനു വേണ്ട നിരവധി പ്രായോഗിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു പരിപാടി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.